വിവാദ ആള്‍ദൈവം ഗുര്‍മീത് സിംഗിന്റെ കാമുകിയും മനസക്ഷി സൂക്ഷിപ്പുകാരിയുമായ ഹണീപ്രീത് സിംഗിന്റെ സ്വകാര്യ ഡയറി കണ്ടെത്തി. ഹണിപ്രീതും ഗുര്‍മീതും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അവരുടെ സ്വകാര്യതയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. നേരത്തെ കണ്ടെടുത്ത ഡയറികളില്‍ ഒന്നില്‍ ഹണിപ്രീതിന്റെ കൗമാരത്തെ കുറിച്ചുള്ളതായിരുന്നു.
ഹണിപ്രീതിന്റെ ഡയറി ആദായ നികുതി വകുപ്പിന് കൈമാറിയിട്ടുണ്ട്. വിവിധ ദേര ശാഖയില്‍ നിന്നുള്ള വരുമാനത്തിന്റെ കണക്കുകളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് പ്രഥമിക നിഗമനം. കോടിക്കണക്കിനു രൂപമായുടെ വരുമാനമാണ് ദേര സച്ഛാ സൗദ ആശ്രമങ്ങളില്‍ നിന്നു ലഭിക്കുന്നത്. നേരത്തെ ആദായ നികുതി വകുപ്പ് ഇവിടെ പരിശോധന നടത്തിയിരുന്നു.
ഗുര്‍മീതിന്റെയും ഹണിപ്രീതിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ ദേരയ്ക്ക് പിന്തുണ നല്കുന്ന വിദേശിയരേയും സ്വദേശിയരേയും കുറിച്ചുള്ള വിവരങ്ങളും അവരുടെ മൊബൈല്‍ ഫോണ്‍ നമ്പറും ഡയറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. നിലവില്‍ അംബാലിയിലെ ജയിലിലാണ് ഹണിപ്രീത്. പോലീസ് കണ്ടെടുത്ത ഡയറിയില്‍ ആശ്രമത്തിനു ലഭിച്ച ഉപഹാരങ്ങള്‍, സംഭവനകള്‍, വരുമാനം, ചെലവ് എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ അതിലുണ്ട്. പ്രണയനഷ്ടത്തെക്കുറിച്ചും ഡയറിയില്‍ വിവരിക്കുന്നുണ്ട്.