ഹ​ണി​റോ​സി​ന് പ​റ്റി​യ അ​മ​ളി!


താ​ര​ങ്ങ​ൾ​ക്കെ​ല്ലാം വ​ലി​യ ആ​രാ​ധ​ക​വൃ​ന്ദ​മു​ണ്ടാ​കും. അ​തു​കൊ​ണ്ടു ത​ന്നെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​വ​ർ​ക്കു സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യി​ല്ല. ചു​റ്റും കൂ​ടു​ന്ന ആ​രാ​ധ​ക​ർ ചി​ല​പ്പോ​ഴെ​ങ്കി​ലും ഇ​വ​ർ​ക്കു ബു​ദ്ധി​മു​ട്ടു​ക​ളും സൃ​ഷ്ടി​ക്കാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ലൊ​രു അ​നു​ഭ​വം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി ഹ​ണി റോ​സ്. ഷോ​പ്പിം​ഗ് വ​ള​രെ ഇ​ഷ്ട​മു​ള്ള ഹ​ണി റോ​സ് ആ​രും ശ്ര​ദ്ധി​ക്കാ​തി​രി​ക്കാ​ന്‍ പ​ര്‍​ദ്ദ​യി​ട്ട് ലു​ലു മാ​ളി​ല്‍ പോ​യ ക​ഥ​യാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ഹ​ണി റോ​സ് മ​ന​സ് തു​റ​ന്ന​ത്.

ഞാ​ന്‍ ലു​ലു​വി​ല്‍ സ്ഥി​രം ക​റ​ങ്ങു​ന്ന ആ​ളാ​ണ്. ഷോ​പ്പി​ങ് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. എ​ന്നാ​ല്‍ താ​ര​മാ​യ​തി​നാ​ല്‍ ത​ന്നെ ആ​ളു​ക​ള്‍ തി​രി​ച്ച​റി​യും. ഇ​തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ എ​ന്‍റെ പ​ക്ക​ലൊ​രു പൊ​ടി ടെ​ക്നി​ക്കു​ണ്ട്. പ​ര്‍​ദ്ദ​യൊ​ക്കെ ഇ​ട്ടാ​ണ് ഞാ​ന്‍ പോ​കാ​റ്. അ​ങ്ങ​നെ ആ​ദ്യ​മാ​യി​ട്ട് ഞാ​ന്‍ ലു​ലു​വി​ല്‍ പ​ര്‍​ദ്ദ​യി​ട്ട് ന​ട​ക്കു​ക​യാ​ണ്.

അ​ച്ഛ​നും അ​മ്മ​യും വേ​റെ എ​വി​ടെ​യോ ഷോ​പ്പ് ചെ​യ്യു​ന്നു. ഞാ​നി​പ്പോ​ള്‍ വ​രാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​ങ്ങ​നെ ന​ട​ക്കു​ക​യാ​ണ്. അ​പ്പോ​ൾ ആ​രും ന​മ്മ​ളെ ശ്ര​ദ്ധി​ക്കു​ക​യൊ​ന്നു​മി​ല്ല.

ന​മു​ക്ക് എ​ല്ലാ​വ​രേ​യും നോ​ക്കി ന​ട​ക്കു​ക​യും ചെ​യ്യാം. പി​ന്നാ​ലെ​യാ​ണ് ര​സ​ക​ര​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. ഒ​രു മ​നു​ഷ്യ​ന്‍ അ​ടു​ത്ത് വ​ന്നി​ട്ട് അ​സ​ലാ​മു അ​ലൈ​ക്കും എ​ന്ന് പ​റ​ഞ്ഞു. തി​രി​ച്ച് എ​ന്തു​പ​റ​യു​മെ​ന്ന​റി​യാ​തെ ഞെ​ട്ടി​യ ഞാ​ന്‍ കൈ​കൂ​പ്പി താ​ങ്ക് യൂ ​എ​ന്ന് തി​രി​ച്ചു​പ​റ​ഞ്ഞു.

പി​ന്നെ എ​ങ്ങ​നെ​യോ അ​വി​ടെ നി​ന്നും ഓ​ടി. ഇ​ങ്ങ​നെ ആ​രെ​ങ്കി​ലും അ​ടു​ത്ത് വ​ന്ന് പ​റ​യു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ തി​രി​ച്ച് എ​ന്താ​ണ് പ​റ​യേ​ണ്ട​തെ​ന്നും പെ​ട്ടെ​ന്ന് കി​ട്ടി​യി​ല്ല. ഇ​പ്പോ​ള്‍ ആ ​കാ​ര്യ​മൊ​ക്കെ മ​ന​സി​ലാ​യെ​ന്നും ഹ​ണി റോ​സ് പ​റ​ഞ്ഞു.
– പി​ജി

Related posts

Leave a Comment