ഹണി റോസിന്റെ പുതിയ ചിത്രം തിയറ്ററുകളില്‍ ഹിറ്റ് ആയി പ്രദര്‍ശനം തുടരുന്നു. സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടില്‍ പിറന്ന ‘മോണ്‍സ്റ്റര്‍’ ആണ് സിനിമ.
മോഹന്‍ലാല്‍-വൈശാഖ്-ഉദയകൃഷ്ണ ടീമിന്റെ മാസ് സിനിമയാണ് മോണ്‍സ്റ്റര്‍. ചിത്രം തിയറ്ററില്‍ എത്തുന്നതിനു മുമ്പുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
റിലീസിനു മുമ്പ് തിരക്കഥയാണ് സിനിമയുടെ നായകനും വില്ലനുമെന്ന് മോഹന്‍ലാല്‍ പറഞ്ഞത് മോണ്‍സ്റ്ററില്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വര്‍ധിച്ചു.
പുലിമുരുകന് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം മോഹന്‍ലാല്‍-വൈശാഖ്-ഉദയകൃഷ്ണ ടീം ഒന്നിക്കുന്നു എന്നതായിരുന്നു മോണ്‍സ്റ്ററിന്റെ ഹൈലൈറ്റ്.
മലയാളസിനിമയില്‍ ചരിത്രം കുറിച്ച സിനിമയായിരുന്നു പുലിമുരുകന്. നൂറു കോടി ക്ലബില്‍ കയറി ആദ്യ ചിത്രം.മോഹന്‍ലാലിനൊപ്പം ഹണി റോസ് ഇതിനു മുമ്പും അഭിനയിച്ചിട്ടുണ്ട്.
സിനിമയില്‍ മാത്രമല്ല, ചില പരസ്യചിത്രങ്ങളിലും മോഹന്‍ലാലിനൊപ്പം ഹണി റോസ് അഭിനയിച്ചു. മോണ്‍സ്റ്ററിലെ ഭാമിനി എന്ന കഥാപാത്രം തന്റെ ഇതുവരെയുള്ള അഭിനയജീവിതത്തിലെ മികച്ച കഥാപാത്രമാണെന്ന് താരം പറഞ്ഞിരുന്നു.
മോണ്‍സ്റ്റര്‍ റിലീസ് ചെയ്യുന്നതിന്റെ തലേദിവസം ഭാമിനി എന്ന കഥാപാത്രത്തെക്കുറിച്ചും ചിത്രത്തിന്റെ ക്രൂവിനെക്കുറിച്ചും ഹണി റോസ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
അതിനിടെ തന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു പ്രസ്താവനയെക്കുറിച്ച് തുറന്നുപറയുകാണ് ഹണി റോസ്.
“ലാല്‍ സാര്‍ (മോഹന്‍ലാല്‍) എന്റെ ജീവിതത്തിലെ പല ഘട്ടങ്ങളിലും ഒരു കൈത്താങ്ങ് ആയിരുന്നു ” എന്നാണ് ആ പ്രസ്താവന. തന്റെ പേരില്‍ പ്രചരിക്കുന്ന ഈ പ്രസ്താവനയ്ക്കു താനുമായി ഒരു ബന്ധവുമില്ലെന്നു താരം വെളിപ്പെടുത്തുന്നു.
അത്തരത്തിലൊരു പ്രസ്താവന താരം ഒരിടത്തും നടത്തിയിട്ടില്ലെന്നും അങ്ങനെയൊരു സാഹചര്യം തന്റെ ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഹണി റോസ് തുറന്നുപറയുന്നു.
ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഹണി റോസ് ഇക്കാര്യങ്ങളെല്ലാം തുറന്നുപറയുന്നത്. ഒരുപാടു കഷ്ടപ്പാടുകള്‍ സഹിച്ച്, കഠിനാദ്ധ്വാനം ചെയ്താണ് താന്‍ ഇവിടെ വരെ എത്തിയെതെന്നും ഹണി റോസ് പറയുന്നു.