ആരാധകരുടെ എണ്ണം കണക്കിലെടുത്താല് മലയാളത്തിലെ സൂപ്പര്നായികയാണ് ഹണി റോസ്. വിനയന് സംവിധാനം ചെയ്ത് 2005ല് പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി വെള്ളിത്തിരയിലെത്തുന്നത്.
പിന്നീട് നിരവധി സിനിമകളില് ചെറുതും വലുതുമായ വേഷങ്ങളില് എത്തിയെങ്കിലും ട്രിവാന്ഡ്രം ലോഡ്ജ് എന്ന സിനിമയിലെ ധ്വനി നമ്പ്യാര് എന്ന കഥാപാത്രം ആണ് താരത്തിന് സിനിമയില് ബ്രേക്ക് നല്കിയത്.
പിന്നീടിങ്ങോട്ട് ഹണിയുടേതും കൂടിയായിരുന്നു മലയാള സിനിമ. മോഡേണ്,നാടന് ഭേദമില്ലാതെ ഗ്ലാമര്വേഷങ്ങളിലൂടെ യുവാക്കളുടെ ഹൃദയമിടിപ്പായി ഹണി മാറുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.
ഇപ്പോള് തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ചിത്രങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ് ഹണിറോസ്.
താരരാജാവ് മോഹന്ലാല് നായകനായി എത്തിയ വൈശാഖ് ചിത്രം മോണ്സ്റ്റര് ആണ് ഹണി റോസിന്റെത് ആയി ഒടുവില് തിയേറ്ററുകളില് എത്തിയ സിനിമ. ഈചിത്രത്തില് ഹണി റോസ് അവതരിപ്പിച്ച ഭാമിനി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ പുതിയൊരു അഭിമുഖത്തില് താന് ബോള്ഡ് വേഷങ്ങള് ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഹണി റോസ്.
ബോള്ഡ് വേഷങ്ങള് ചെയ്യുമ്പോള് അതിനെക്കുറിച്ച് ആളുകള് എന്ത് പറയുന്നു അവര് അതെങ്ങനെ എടുക്കും എന്നൊന്നും താന് ചിന്തിക്കാറില്ല എന്നാണ് ഹണി പറയുന്നത്.
സിനിമകളില് താന് ഇന്റിമേറ്റ് സീനുകളില് അഭിനയിക്കുമ്പോളും മറ്റാരെയും നോക്കാറില്ലെന്നും സ്വന്തം ഇഷ്ടത്തിന് ചെയ്യുകയാണെന്നും താരം അഭിപ്രായപ്പെട്ടു.
മറ്റുള്ളവര് താന് അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് എന്ത് വിചാരിക്കുമെന്നു തനിക്ക് ചിന്തിക്കേണ്ട ആവിശ്യം ഇല്ലെന്നും ഹണി റോസ് തുറന്നടിച്ചു.
ആളുകളുടെ ചിന്ത എന്തെന്നല്ല ഞാന് ആലോചിക്കാറുള്ളത്. തന്റെ കഥാപാത്രങ്ങള്ക്കാണ് താന് മുന്തൂക്കം നല്കാറുള്ളതെന്നും ഹണി പറയുന്നു.
ഇതുപോലെ ഇന്റിമേറ്റ് സീനുകള് ചെയ്തപ്പോള് പലരും തന്നോട് ചോദിച്ചിരുന്നത് എങ്ങനെയാണ് ഇതിന്റെ ഡയലോഗുകള് പറയുന്നത് എന്നാണെന്നും താരം വെളിപ്പെടുത്തുന്നുണ്ട്.
തന്നെ സംബന്ധിച്ചിടത്തോളം ഏതു സീന് ആയാലും താന് തന്റെ കഥാപാത്രത്തെ കുറിച്ചല്ലാതെ മറ്റൊരു കാര്യങ്ങളിലും ശ്രദ്ധിക്കില്ലെന്നും അതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും ഹണി റോസ് പറഞ്ഞു.
ശരിക്കും പറഞ്ഞാല് മറ്റുള്ളവര് താന് ഈ ഡയലോഗുകള് പറയുന്നത് തനിക്കൊരു ബുദ്ധിമുട്ടല്ലേ എന്ന് ചോദിക്കുമ്പോള് ആണ് താന് പോലും അതിനെപ്പറ്റി ആലോചിക്കുന്നത് എന്നും ഹണി റോസ് പ്രതികരിക്കുകയാണ്.