മലയാളത്തിലെ യുവനടിമാരില്‍ പ്രമുഖയാണ് ഹണിറോസ്. വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഹണി തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
വികെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രമായിരുന്നു ഹണിയുടെതായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജ് പോലെ തന്നെ ഹണിയുടെതായി ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു വണ്‍ ബൈ ടു. ഹണിയുടെ ഗ്ലാമര്‍ പ്രകടനമായിരുന്നു ഈ രണ്ടു ചിത്രങ്ങളുടെ ഹൈലൈറ്റ്.
അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മുരളി ഗോപി,ഫഹദ് ഫാസില്‍ തുടങ്ങിയവരായിരുന്നു ഹണിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ ചിത്രത്തിലെ ഒരു സീന്‍ സിനിമയുടെ പ്രചാരണത്തിനായി ഉപയോഗിച്ചത് തന്നെ വേദനിപ്പിച്ചിരുന്നുവെന്ന് ഹണി തുറന്നു പറഞ്ഞിരുന്നു.
വണ്‍ ബൈ ടുവില്‍ മുരളി ഗോപിയുമൊത്തുളള ഒരു ലിപ്‌ലോക്ക് സീനായിരുന്നു അണിയറ പവര്‍ത്തകര്‍ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നതെന്നാണ് ഹണി പറഞ്ഞത്.
‘വണ്‍ബൈ ടുവിന്റെ ചിത്രീകരണത്തിനു മുന്‍പ് സംവിധായകന്‍ ഈ സീനിനെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നില്ല. ഷൂട്ടിംഗ് സമയത്താണ് അദ്ദേഹം ഇക്കാര്യം തന്നോട് പറഞ്ഞിരുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടിയായിരുന്നു അത്.
ഞാന്‍ സന്തോഷപൂര്‍വമാണ് ആ സീന്‍ ചെയതത്.ആ സീന്‍ ചെയ്തതിന് അന്നും ഇന്നും എനിക്ക് ഒരു വിഷമവും തോന്നിയിട്ടില്ല. പക്ഷേ വിഷമിപ്പിച്ചത് സിനിമയുടെ പബ്ലിസിറ്റിക്കായി ആ രംഗം ഉപയോഗിച്ചതാണ്. മാര്‍ക്കറ്റിങ്ങ് തന്ത്രമാണെങ്കില്‍ പോലും ഇക്കാര്യത്തില്‍ തനിക്ക് വിയോജിപ്പുണ്ടായിരുന്നു,ഹണി തുറന്നു പറയുന്നു.