സൗന്ദര്യം കൊണ്ട് മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരങ്ങളിലൊരാളാണ് ഹണി റോസ്.
മലയാളത്തെക്കൂടാതെ തമിഴ് തെലുങ്ക് സിനിമകളില്‍ എല്ലാം ഹണി റോസ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
വിനയന് സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്.
തുടര്‍ന്ന് മുതല്‍ കനവെ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വണ്‍ ബൈ ടു, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍, റിംഗ് മാസ്റ്റര്‍, ബഡി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ഹണി റോസ് മൈ ഗോഡ്, സര് സിപി എന്നീ ചിത്രങ്ങളില്‍ സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായും വേഷമിട്ടു.
താരാജാവ് മോഹന്‍ലാലിന്റെ നായികയായി ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന സിനിമയില്‍ അഭിനയിച്ച ഹണി മോഹന്‍ാലിന്റെ തന്നെ ബിഗ്ബ്രദര്‍ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തുന്ന മോണ്‍സ്റ്റര്‍ എന്ന സിനിമയിലും ലാലിന്റെ നായികയായി എത്തുന്നത് ഹണി റോസ് ആണ്.
ഇപ്പോഴിതാ തന്റെ പങ്കാളിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുകയാണ് ഹണിറോസ്.
തന്റെ പങ്കാളി നാട്ടിന്‍പ്പുറത്ത് കാരനായാലും നഗരത്തില്‍ ജീവിക്കുന്ന ആളായാലും കുഴപ്പമില്ലെന്നും പറഞ്ഞ ഹണി വിവാഹം കഴിക്കേണ്ട സമയമായെന്ന് തോന്നുന്നില്ലെന്നും പറഞ്ഞു.
സ്കൂളില്‍ പഠിക്കുന്ന സമയത്ത് പലര്‍ക്കും തന്നോട് പ്രേമം തോന്നിയിട്ടുണ്ട്. അത് മനസ്സിലാവുകയും ചെയ്യുമായിരുന്നു.
എന്നാല്‍ സിനിമാ ഫീല്‍ഡില്‍ എത്തിയതിന് ശേഷം മഷിയിട്ട് നോക്കിയാല്‍ പോലും അങ്ങനെ ആരും നോക്കാറില്ലെന്ന് നടി പറയുന്നു.
വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തി വളരെ ജെന്യുവിന് ആയിരിക്കണമെന്നതാണ് ആഗ്രഹം.
പുകവലി, മദ്യപാനം തുടങ്ങിയ ശീലമുള്ള പാട്ണറെ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹണി റോസ് പറയുന്നു. കൈരളി ടിവിയിലെ ജെ ബി ജംഗ്ഷനില്‍ പങ്കെടുക്കവേയാണ് ഹണി റോസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.