പ്രേക്ഷകരുടെ പ്രിയതാരമാണ് ഹണിറോസ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഹണിറോസ് തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
മിക്കവാറും ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്ന താരം അതിന്റെയും ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും വിമർശനം കേൾക്കാറുണ്ട് നടി.
എന്നാൽ ഇതൊന്നും താരത്തെ തളർത്താറില്ല. ഇക്കഴിഞ്ഞ ദിവസം ഹണി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം.