പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടത്തിന്റെ ഇടയിലേക്കു താരങ്ങൾ ഇറങ്ങിയാൽ കറുത്ത ഷർട്ടും പാന്റുമിട്ട്, ഇവർക്ക് ചുറ്റും സംരക്ഷണം തീർക്കുന്ന പ്രൊട്ടക്ഷൻ ഗാർഡുകൾ ബോളിവുഡിലാണുള്ളത്. സ്വന്തം ശരീരത്തിൽ ക്ഷതമേറ്റാൽ പോലും താരങ്ങൾക്ക് ഒരു പോറൽപോലും ഏൽക്കരുത് എന്ന് കരുതി സംരക്ഷണം നൽകുന്ന കാവലാളുകൾ.
ഇപ്പോൾ ഇതാ ഈ കേരളത്തിലും ആ രീതി എത്തിയിരിക്കുന്നു കോഴിക്കോടൻ നഗരത്തിൽ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി എത്തിച്ചേർന്ന നടി ഹണി റോസിന് ചുറ്റും സംരക്ഷണ വലയം തീർത്ത് ബോഡി ഗാർഡുകൾ. പേരുപോലെ റോസ് നിറത്തിലെ സാരി അണിഞ്ഞാണ് ഹണി റോസ് ഉദ്ഘാടന ചടങ്ങിൽ എത്തിച്ചേർന്നത്.
ഹണി എവിടെ ഉദ്ഘാടനത്തിനു പോയാലും അവിടെ നവമാധ്യമങ്ങളുടെ പ്രതിനിധികൾ എത്തിച്ചേരാറുണ്ട്. ഹണിയുടെ ചിരിയും നോട്ടവും നടത്തവും എല്ലാം അതേപടി പകർത്തും. പിന്നെ വൈറൽ വീഡിയോകളുടെയും ചിത്രങ്ങളുടെയും വരവായി. ഇവിടെയും ആ പതിവ് തെറ്റിയില്ല. ഹണിയെ കാണാൻ ആരാധകരുടെ തിക്കും തിരക്കുമുണ്ടായിരുന്നു
അതീവ മോഡേൺ വസ്ത്രങ്ങൾ ധരിക്കാറുള്ള ഹണി റോസ് ഇപ്പോൾ കൂടുതലായും സാരി ഉടുത്താണ് എത്തുന്നത്. അടുത്തിടെ ഇതരസംസ്ഥാനത്തു നടന്ന ഉദ്ഘാടനത്തിനു ബ്രൈഡൽ ലുക്കിലാണ് ഹണി റോസ് എത്തിച്ചേർന്നത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയേറെ ശ്രദ്ധപിടിച്ചുപറ്റി.
ഹണി റോസിനെ കണ്ടാൽ പിന്നെ ആരാധകർ നൃത്തം ചെയ്യിക്കാതെ വിടില്ല. അതിനു വേണ്ടി വേദിയിൽ ഒരു പാട്ട് എപ്പോഴും റെഡി ആയിരിക്കും. ഇത്തവണ പാട്ട് പ്ളേ ചെയ്യുകയല്ല, പാടുകയാണുണ്ടായത്. വേട്ടയാൻ സിനിമയിൽ മഞ്ജു വാര്യരും രജനികാന്തും ചേർന്ന് അവതരിപ്പിച്ച തട്ടുപൊളിപ്പൻ ഡാൻസ് നമ്പറിന് ഹണി റോസ് ചുവടുകൾ തീർത്തു.
ഹണി ഡാൻസ് ചെയ്താൽ, കൂടെ നൃത്തം ചെയ്യാൻ വേദിയുടെ അകത്തും പുറത്തുമായി നിരവധിപേരുണ്ടാകും. അതിനി കേരളത്തിലായാലും കേരളത്തിന് പുറത്തായാലും വിദേശത്തായാലും അങ്ങനെ തന്നെ. കേരളത്തിലാണ് ഹണിയെ കണ്ടാൽ നൃത്തം ചെയ്യണം എന്ന ഡിമാൻഡ് കൂടുതലുള്ളവർ.