പല നടിമാരും പലപ്പോഴും കടുത്ത ബോഡി ഷെയിമിംഗിനും സൈബർ ആക്രമണങ്ങൾക്കും ഇരയാകാറുണ്ട്.
മലയാളത്തിലെ പ്രിയ നടിയായ ഹണി റോസിനും ഇത്തരത്തിൽ നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലാണ് നടി കടുത്ത അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളത്.
ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്കെല്ലാം ചുട്ട മറുപടി നൽകുകയാണ് താരം. ഒരഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
ബോഡി ഷെയിമിംഗ് ഞാൻ മാത്രമല്ല, മിക്ക മലയാളികളും ദിവസേന എന്ന നിലയ്ക്ക് പല രീതിയിൽ അനുഭവിക്കുന്നുണ്ട്.
ഹണി റോസ് എന്ന് അടിക്കുമ്പോൾ ഹണി ഹോട്ട്, ഹണി നേവൽ എന്നൊക്കെ കാണാറുണ്ട്. സിനിമകളുടെ കട്ടിംഗുകൾ ഒക്കെ വച്ചുള്ള രംഗങ്ങളൊക്കെ ചേർത്തുള്ളത് കാണാറുണ്ട്.
അത്തരം വീഡിയോകളും ഫോട്ടോകളുമൊന്നും കാണുമ്പോൾ ഇപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. കുറെ വർഷമായില്ലേ, അതുകൊണ്ട് ഇതൊക്കെ കാര്യമായി എടുക്കാറില്ല.
ഇത്തരം കാര്യങ്ങളെല്ലാം പൊതുവെ ബാധിക്കുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. വളരെ ചെറിയ കാര്യങ്ങൾക്ക് പോലും വിഷമിക്കുന്ന ആളാണ് ഞാൻ.
എന്നാൽ നിരവധി തവണ ഇതുതന്നെ ആവർത്തിക്കുമ്പോൾ നമ്മളിൽ ഉണ്ടാക്കുന്ന ഇംപാക്ട് കുറഞ്ഞ് വരുമല്ലോ.അങ്ങനെയാണ് ഇപ്പോൾ ഇതൊന്നും കാര്യമാക്കാത്തത്.
ഇക്കാര്യത്തിൽ കൂടെയുള്ളവരുടെ പിന്തുണ വലിയ രീതിയിൽ ഉണ്ട്. നമ്മളെ എല്ലാ രീതിയിലും സഹായിക്കുന്ന, നമ്മൾ നന്നാവണം എന്ന് ആഗ്രഹിക്കുന്നവരാണ് കൂടെയുള്ളത്.
ചിലപ്പോൾ വിഷമം വരുമ്പോൾ ഇതൊന്നും ചിന്തിക്കേണ്ട കാര്യംതന്നെ ഇല്ല, ഇത്തരം കാര്യങ്ങൾക്ക് വിഷമിക്കേണ്ട ആവശ്യമേ ഇല്ലെന്ന് പറഞ്ഞ് മോട്ടിവേറ്റ് ചെയ്യാൻ കൂടെയുള്ളവരുണ്ട്.
എന്തിനാണ് ഇങ്ങനെയുള്ള വസ്ത്രം ധരിക്കുന്നത്, എന്തിനാണ് ശരീരം പ്രദര്ശിപ്പിക്കുന്നത് എന്നൊക്കെ ചോദിക്കുന്നവരോട് എനിക്കു പറയാനുള്ളത് ഞാൻ എന്ത് വസ്ത്രം ഇട്ടാലും എന്തിന് പർദ്ദ ഇട്ട് പരിപാടികളിൽ പങ്കെടുത്താലും എനിക്ക് നെഗറ്റീവ് കമന്റുകൾ ലഭിക്കാൻ സാധ്യത ഉണ്ട്.
എനിക്ക് കംഫേർട്ട് ആയിട്ടുള്ള വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. എന്റെ വസ്ത്രങ്ങളിൽ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി എനിക്ക് തോന്നിയിട്ടില്ല.
നമ്മളെ ക്ഷണിക്കുന്നവരും ബുദ്ധിമുട്ട് പറഞ്ഞിട്ടില്ല. നെഗറ്റീവ് പറയുന്നത് ഒരു കുഞ്ഞു ശതമാനം ആളുകളാണ്.
വ്യക്തിപരമായി ആരും വന്ന് മോശമെന്ന് പറഞ്ഞിട്ടില്ല. സോഷ്യൽ മീഡിയയിലാണ് ചീത്ത വിളിക്കുന്നത്. എന്ത് വസ്ത്രം ധരിക്കണമെന്നുള്ളത് നമ്മുടെ സ്വാതന്ത്ര്യമാണ്.
ഒരു ജീവിതമേയുള്ളൂ. എനിക്ക് ഇഷ്ടമുള്ള രീതിക്ക് നടക്കണം, വസ്ത്രം ധരിക്കണമെന്നൊക്കെ ആഗ്രഹമുണ്ടാകും. എന്നാൽ, ചിലർ പറയുകയാണ് അങ്ങനെയൊന്നും ചെയ്യരുതെന്ന്.
അങ്ങനെ ജീവിക്കാൻ ആർക്ക് പറ്റും. നമ്മുടെ ജീവിതത്തിന്റെ ഭാഗമേ അല്ലാത്ത ഒരാൾ ചെയ്യരുതെന്ന് പറയുമ്പോൾ അവരെ പേടിച്ചിട്ട് ജീവിക്കാൻ പറ്റുമോ? അപ്പോൾ ജീവിതത്തിൽ എന്താണൊരു ഗുമ്മുള്ളത് ഹണി പറയുന്നു.