പൊതുചടങ്ങുകളിൽ എത്തുന്പോൾ ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ അടുത്ത കാലത്തായി ഏറെ വിമർശനത്തിന് ഇരയായിവരുന്ന താരമാണ് ഹണിറോസ്.
അതേസമയം തന്റെ കരിയറിന്റെ തുടക്കത്തില്‍ സ്ലീവ്ലെസ് വസ്ത്രവും ഷോര്ട്ട്സുമൊക്കെ ധരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്നാണ് ഹണി റോസ് പറയുന്നത്.
അടുത്തയിടെ ഒരഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറന്നത്. ഒരു തമിഴ് സിനിമയില്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് ഹണി റോസ് പങ്കുവയ്ക്കുന്നത്.
ഞാന്‍ ആദ്യം സിനിമ ചെയ്യാനായി പോയപ്പോള്‍ എനിക്ക് ഒരു ടോപ്പ് തന്നു. സ്ലീവ് ലെസ് ആയിരുന്നു. എനിക്ക് ഭയങ്കര സങ്കടമായിരുന്നു അത് ഇടാന്‍ .
ഞാന്‍ അവിടെ വലിയ പ്രശ്നം ഉണ്ടാക്കി. സാര്‍ എനിക്ക് സ്ലീവ് ലെസ് വേണ്ട സാര്‍, അത് ഞാന്‍ ഇടില്ലെന്നൊക്കെ പറഞ്ഞു.
അവരെ സംബന്ധിച്ച് അതെല്ലാം കോമഡി ആയിരിക്കും എന്താണ് ഈ കുട്ടി പറയുന്നത് എന്നായിരിക്കും അവര്‍ ചിന്തിക്കുക.
എന്നാല്‍ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ അതില്‍ എന്ത് കുഴപ്പമാണ് ഉള്ളതെന്നായി എന്റെ ചിന്ത. ഒരു ഡ്രസ് എന്നതിലപ്പുറം വേറെ ഒന്നുമില്ലെന്ന് ചിന്തിക്കാന്‍ തുടങ്ങി.
പക്ഷെ നമ്മുടെ മൈന്‍ഡ് സെറ്റ് അങ്ങനെയാണല്ലോ. അതെല്ലാം നമ്മുടെ കുഴപ്പമാണ്. ഇതിന്റെ പേരിൽ തമിഴില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ കുറേ ചീത്തവിളി വരെ ഞാന്‍ കേട്ടിട്ടുണ്ട്.
നിങ്ങള്‍ മൂടി പുതച്ച് വന്ന് അഭിനയിക്കാമെന്നാണോ വിചാരിച്ചതെന്നൊക്കെ അവരെന്നോട് ചോദിച്ചിട്ടുണ്ട്. തമിഴ് ഇന്‍ഡസ്ട്രിയെക്കുറിച്ച് അന്ന് എനിക്ക് കൃത്യമായ അറിവില്ലായിരുന്നു.
ആരെങ്കിലും പറയുന്നത് കേട്ടിട്ടാകും പോയി അഭിനയിക്കുക. അതില്‍ ചെല്ലുമ്പോഴാണ് ഗ്ലാമറസായ വേഷങ്ങള്‍ ധരിക്കണമെന്നൊക്കെ അറിയുന്നത്. പിന്നീട് അതിന്റെ പേരില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നു.
സിനിമയില്‍ അഭിനയിക്കാനുള്ള കരാര്‍ ഒപ്പിട്ട ശേഷമായിരിക്കും ഇതൊക്കെ ഉണ്ടാവുക. അപമാനിക്കുന്നത് പോലെയായിരുന്നു ആ സമയത്ത് അങ്ങനെയൊക്കെ ഉണ്ടാകുമ്പോള്‍ തോന്നിയിരുന്നത്.
ഗോവയില്‍ ചങ്ക്സ് സിനിമയുടെ സമയത്താണ് ഞാന്‍ ആദ്യമായിട്ട് ഷോട്സ് ഇടുന്നത്. ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പക്ഷെ അവിടെ ആരും നമ്മളെ നോക്കില്ല – ഹണിറോസ് പറയുന്നു.