ബോ​ഡി ഷെ​യ്മിം​ഗി​ന്‍റെ ഭ​യാ​ന​ക​മാ​യ വേ​ര്‍​ഷ​ൻ; സോഷ്യൽ മീഡിയയിലൂടെ നേരിടുന്ന ആക്രമണത്തെക്കുറിച്ച് ഹണിറോസ്


ബോ​ഡി ഷെ​യ്മിം​ഗി​ന്‍റെ ഭ​യാ​ന​ക​മാ​യ വേ​ര്‍​ഷ​നാ​ണ് ന​ട​ക്കു​ന്ന​ത്. സെ​ര്‍​ച്ച് ചെ​യ്യാ​റി​ല്ല, താ​നെ മു​ന്നി​ലേ​ക്ക് വ​രു​മ​ല്ലോ ഇ​തൊ​ക്കെ. ഇ​തെ​ന്താ​ണ് ഇ​ങ്ങ​നെ വ​രു​ന്ന​തെ​ന്ന് ചി​ന്തി​ച്ചി​രു​ന്നു.

ഇ​തി​ലൊ​ക്കെ എ​ന്ത് ചെ​യ്യാ​നാ​ണ്? എ​ന്താ​ണ് തെ​ളി​യി​ക്കേ​ണ്ട​ത്? ഒ​ന്നും ചെ​യ്യാ​നി​ല്ല. ബോ​ഡി ഷെ​യ്മിം​ഗി​ന്‍റെ എ​ക്‌​സ്ട്രീം ലെ​വ​ല്‍. എ​ന്താ​ണ് ചെ​യ്യു​ക എ​ന്ന​റി​യി​ല്ല. പ​ല​പ്പോ​ഴും ഓ​പ്ഷ​നി​ല്ല.

ഇ​തൊ​ക്കെ എ​ഴു​തു​ന്ന​വ​ര്‍ ത​ന്നെ ചി​ന്തി​ക്കേ​ണ്ട​താ​ണ്. ഇ​ത്ര​യൊ​ക്കെ വേ​ണ​മോ, കു​റേ​ക്കൂ​ടി പോ​സി​റ്റീ​വാ​യൊ​രു അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ജീ​വി​ക്കു​ന്ന​ത​ല്ലേ ന​ല്ല​ത്.

ഇ​തൊ​ക്കെ സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​ ചെ​റി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ള്‍ മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്. ന​മ്മ​ളു​ടെ കു​ടും​ബ​ത്തി​ലോ സു​ഹൃ​ത്തു​ക്ക​ള്‍​ക്കി​ട​യി​ലോ ഇ​ങ്ങ​നെ ചെ​യ്യു​ന്ന​വ​രി​ല്ല.

ക​മ​ന്‍റി​ടു​ന്ന​തി​ല്‍ മി​ക്ക​വ​രും ഫേ​ക്കാ​യി​രി​ക്കും. പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ അ​വി​ടേ​യും ഇ​വി​ടേ​യും ഇ​രു​ന്ന് ക​മ​ന്‍റ​ടി​ക്കു​ന്ന​വ​രാ​യി​രി​ക്കും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ക​മ​ന്‍റി​ടു​ന്ന​ത്. അ​ത് അ​വ​സാ​നി​ക്ക​ണ​മെ​ന്ന് വ​ള​രെ​യ​ധി​കം ആ​ഗ്ര​ഹ​മു​ണ്ട്. പ​ക്ഷെ എ​ങ്ങ​നെ​യെ​ന്ന് എ​നി​ക്കും അ​റി​യി​ല്ല. -ഹ​ണി റോ​സ്

Related posts

Leave a Comment