മലയാളത്തിലെ യുവനടിമാരില്‍ ഗ്ലാമര്‍കൊണ്ട് ആരെയും കടത്തിവെട്ടുന്ന താരമാണ് ഹണിറോസ്.
വിനയന് സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ഹണി ഇപ്പോള്‍ മലയാളികളുടെ പ്രിയ നായികയാണ്.
മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡത്തിലുമെല്ലാം ഹണി സജീവമാണ്. മോഡേണ്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരുപോലെ ശ്രദ്ധിക്കപ്പെടാനും ഹണിയ്ക്കു കഴിഞ്ഞു.
കലഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന് സംവിധാനം ചെയ്ത ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി.
കവിത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്. ഹണി റോസിന്റെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കാഥാപാത്രം കൂടിയായിരുന്നു കവിത. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
അതേ സമയം സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ ഹണിറോസ് തന്റെ പുതിയ ഫോട്ടോഷൂട്ടുകലും മറ്റും ആരാധകരും പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ ഇതാ ഒരു ഉദ്ഘാടന വേദിയില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്.
ചുവപ്പുസാരി ധരിച്ചാണ് താരം ഉദ്ഘാടന വേദിയില്‍ എത്തിയത്. വേദിയില്‍ എത്തിയ ആരാധകരുടെ മനസ്സിളക്കിയിരിക്കുകയാണ് താരം.
ഇതിനോടകം തന്നെ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായി കഴിഞ്ഞിരിക്കുകയാണ്.
അമ്പലപ്പുഴയിലെ ബ്രദേഴ്സ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ പ്പോഴുള്ള ഹണി റോസിന്റെ വീഡിയോയാണ് ഏറ്റവും പുതിയതായി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
റോസ് സാരിയില്‍ അതിസുന്ദരിയായിട്ടാണ് ഹണി റോസ് ചടങ്ങിന് എത്തിയത്. മോഹന്‍ലാലിനൊപ്പമുള്ള മോണ്‍സ്റ്റര്‍ ആണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
ഈ വര്‍ഷം തമിഴില്‍ പുറത്തിറങ്ങിയ പട്ടംപൂച്ചിയാണ് ഹണി റോസിന്റെ അവസാന റിലീസ്. തെലുങ്കില്‍ നന്ദമൂരി ബാലകൃഷ്ണയുടെ ചിത്രത്തിലാണ് ഹണി ഇപ്പോള്‍ അഭിനയിക്കുന്നത്.