തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ താരങ്ങളിൽ ഒരാളാണ് ഹണി റോസ്. കേരളത്തിലെ ഉദ്ഘാടനങ്ങളുടെ ബ്രാൻഡ് അംബാസിഡർ എന്നാണ് ഹണി റോസ് അറിയപ്പെടുന്നത്.
ഗ്ലാമറസ് ഔട്ട്ഫിറ്റിലൂടെയാണ് താരം മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത്. ബോഡി ഷെയ്മിംഗ് ഉൾപ്പടെ നടിക്കെതിരേ ട്രോളുകളും സജീവമാണ്.
പക്ഷേ തനിക്കെതിരേ വരുന്ന ട്രോളുകൾ ഹണി ആസ്വദിക്കാറുണ്ടെന്നുള്ളത് സോഷ്യൽ മീഡിയയിലൂടെ താര പങ്കിടുന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ഹണി. പിങ്ക് ലെഹംഗയിൽ അതിസുന്ദരിയായിട്ടാണ് താരം ചിത്രങ്ങളിൽ തിളങ്ങുന്നത്.
തലയിൽ പിങ്ക് റോസാപ്പൂവും ആന്റിക് ആഭരണങ്ങളും താരം ധരിച്ചിട്ടുണ്ട്. ഹെവി വർക്ക് ബ്ലൗസും ബ്രോക്കേഡ് പാവാടയുമാണ് താരം അണിഞ്ഞിരിക്കുന്നത്. അൽപ്പം ഗ്ലാമർ ലുക്കിലാണ് താരം ചിത്രങ്ങളിൽ തിളങ്ങുന്നത്.