
നടി ഹണി റോസ് ഫോട്ടോഷൂട്ടിനിടെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സാരിയുടുത്ത് പുഴവക്കില്‍ പാറയില്‍ ചവിട്ടി നടക്കുന്നതിനിടെ കാല് വഴുതി പുഴയിലേക്ക് വീഴാന്‍ പോകുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
തല പാറയില്‍ ഇടിക്കാതെ തലനാരിഴയ്ക്ക് താരം രക്ഷപ്പെടുകയായിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഹണിയുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. എന്തായായും അപകടത്തില്‍ ഹണിക്ക് പരിക്കേറ്റില്ലല്ലോ എന്ന ആശ്വാസത്തിലാണ് ആരാധകര്‍.