കോ​ട​തി​വ​ഴി​യൊ​ന്ന് പോ​യി നോ​ക്ക്..!  രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രാ​യ ഹ​ണി​റോ​സി​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ വ​കു​പ്പി​ല്ലെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന ന​ടി ഹ​ണി റോ​സി​ന്‍റെ പ​രാ​തി​യി​ൽ രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ വ​കു​പ്പി​ല്ലെ​ന്ന് പോ​ലീ​സ്. കോ​ട​തി വ​ഴി പ​രാ​തി ന​ൽ​ക​ണ​മെ​ന്ന് കൊ​ച്ചി പോ​ലീ​സ് അ​റി​യി​ച്ചു.

ന​ടി​യു​ടെ പ​രാ​തി​യി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ പ്ര​തി​യ​ല്ലെ​ന്നും പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി. രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ അ​റ​സ്റ്റ് ത​ട​യാ​തി​രു​ന്ന കോ​ട​തി പോ​ലീ​സി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു.

ഹ​ര്‍​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച ഹൈ​ക്കോ​ട​തി ഈ ​മാ​സം 27ന് ​പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ഹ​ര്‍​ജി ന​ൽ​കി​യെ​ങ്കി​ലും രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞി​ട്ടി​ല്ല. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ൽ പോ​ലീ​സി​ലാ​ണ് ഹ​ണി റോ​സ് പ​രാ​തി ന​ൽ​കി​യ​ത്.

Related posts

Leave a Comment