വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട്(2005) എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാള സിനിമാലോകത്ത് എത്തുന്നത്. ചങ്ക്‌സ്, ബോയ് ഫ്രണ്ട്, ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന,റിംഗ് മാസ്റ്റര്‍ എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാളികള്‍ സുപരിചിതയായ നടിയാണ് ഹണി റോസ്. ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയിട്ടുണ്ട് താരം.
എന്തിലും ഏതിലും വ്യക്തമായ നിലപാടുള്ള വ്യക്തിയാണ് ഹണി.ഇപ്പോഴിതാ ഒരു സിനിമ ചെയ്യുമ്പോള്‍ ആദ്യം അതിനെക്കുറിച്ച് അറിയിക്കുന്നത് ആരെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹണി. ഒരു സിനിമ ചെയ്യുമ്പോള്‍ ആദ്യം അറിയിക്കുന്നത് സംവിധായകന്‍ വിനയനെയാണ് എന്ന് താരം മനസ് തുറക്കുന്നു.
‘സിനിമയില്‍ മിക്കവരും അറിയുന്നവരാണ്. ഒരു സിനിമ ചെയ്യുമ്‌ബോള്‍ ആദ്യം അറിയിക്കുന്നത് വിനയന്‍ സാറിനെയാണ്. അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിക്കാറുണ്ട്. ഒന്നും അന്വേഷിക്കാതെ തുടക്ക കാലത്ത് ചില തമിഴ് സിനിമകള്‍ക്ക് കൈകൊടുത്തു. അതിന്റെ ബുദ്ധിമുട്ട് ആ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഉണ്ടാകുകയും ചെയ്തു. ഭയങ്കര സംഭവമാണെന്ന് പറഞ്ഞാണ് അവിടത്തെ മാനേജര്‍മാര്‍ പ്രോജക്ട് കമ്മിറ്റ് ചെയ്യിക്കുക. അഭിനയിച്ച് തുടങ്ങുമ്പോഴാണ് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് മനസിലാകുന്നത്. ചിലര്‍ മാനസികമായി തളര്‍ത്താന്‍ ശ്രമിക്കും. അനുഭവങ്ങളിലൂടെയല്ലേ ഓരോന്ന് പഠിക്കുക. ഇപ്പോഴാണെങ്കില്‍ അങ്ങനെ സംഭവിക്കില്ല’ഹണി റോസ് പറയുന്നു.