അച്ഛനും അമ്മയും ഇഷ്ടപ്പെട്ട് ഇട്ട പേരാണ് ഹണി എന്നത്. റോസ് എന്നത് അമ്മയുടെ പേരാണ്. ഹണി എന്ന പേര് എനിക്കിഷ്ടമാണ്.
തെലുങ്കിൽ ചെല്ലുമ്പോൾ ഹണി എന്ന് ഉച്ചരിക്കാൻ അവർക്ക് പറ്റാറില്ല. അവർ അണി എന്നൊക്കെയാണ് എന്നെ വിളിക്കാറുള്ളത്.
വളരെ ഗ്രാമപ്രദേശമാണ് എന്റേത്. ഒരു ചെറിയ ആഗ്രഹത്തിന്റെ പുറത്താണ് സിനിമയിലേക്ക് വന്നത്. പഠിക്കാൻ എനിക്കു താൽപര്യമില്ലായിരുന്നു. പത്താം ക്ലാസ് മുതൽ ഡിസ്റ്റൻസ് ലേണിംഗാണ്. ബിഎ കംപ്ലീറ്റ് ചെയ്തു.
ലാൽ സാർ ഒരു ലെജൻഡാണ് അദ്ദേഹത്തോടൊപ്പം മൂന്ന്, നാല് സിനിമകൾ ചെയ്യാൻ കഴിഞ്ഞു. അദ്ദേഹം പഠിച്ച് മനസിലാക്കി സിനിമ ചെയ്യുന്നത് കാണാൻ രസമാണ്.
റസ്റ്റ് എടുക്കാൻ വലിയ താൽപര്യമില്ല. അദ്ദേഹം ഭയങ്കര ഹാർഡ് വർക്കിംഗാണ്. ഇവരൊക്കെ മെഷീൻ പോലെയാണ് വർക്ക് ചെയ്യുന്നത്. മമ്മൂക്കയുടെ സിനിമയിൽ അവസരം വന്നപ്പോൾ സന്തോഷത്തോടൊപ്പം ടെൻഷനും വന്നു.
കാരണം അദ്ദേഹം കുറച്ച് ദേഷ്യമുള്ളയാളാണെന്നൊക്കെ കേട്ടിട്ടുണ്ടല്ലോ. പക്ഷെ വളരെ കംഫർട്ടാണ് അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ. ചെറിയ തമാശയൊക്കെ അദ്ദേഹം പറയും.
-ഹണി റോസ്