ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് ഹണി റോസ്. പത്താംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഹണി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ബോയ്ഫ്രണ്ടിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ താരത്തെ തേടി നിരവധി അവസരങ്ങള്‍ എത്തുകയായിരുന്നു.
നിരവധി സിനിമകളില്‍ ചെറുതും വലുതുമായി വേഷങ്ങള്‍ ചെയ്ത് പോന്നിരുന്ന നടിക്ക് അനൂപ് മേനോന്, ജയസൂര്യ എന്നിവര്‍ നായകരായി എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് ചിത്രത്തിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം വലിയ ഒരു ബ്രേക്ക് തന്നയാണ് നല്‍കിയത്.
താരത്തിന്റെ കരിയറില്‍ തന്നെ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്. പിന്നീട് ഹണിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ ആണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.
വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാമിനി എന്ന ലെസ്ബിയന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് താരം ഏറെ കൈയ്യടി നേടി.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഹണി റോസ് ഉദ്ഘാടന വേദികളിലേയും പ്രിയതാരമാണ്. തന്റെ വിശേഷങ്ങളും ഉദ്ഘാടന ചിത്രങ്ങളും ഒക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടുള്ള ഒരു ഒരാള്‍ കൂടിയാണ് ഹണി റോസ്.
ഗ്ലാമര്‍ വേഷത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള ഹണിയ്ക്ക് ആരാധകര്‍ ഏറെയാണ്. വസ്ത്രത്തിന്റെ പേരിലും ശരീരഭാഗങ്ങളുടെ പേരിലും ഒക്കെ ചിലര്‍ മോശം കമന്റുകള്‍ പറയുന്നതും പതിവാണ്.
എന്നാല്‍ അതിനൊന്നും വലിയ പ്രാധാന്യം നല്‍കാതെ തന്റെ കരിയറില്‍ മാത്രം ശ്രദ്ധിച്ച് മുന്നോട്ട് പോവുകയാണ് നടി ചെയ്തിട്ടുള്ളത്.
അതേ സമയം എല്ലാതാരങ്ങളെയും പോലെ ടാറ്റുവിനോട് ഒരു പ്രത്യേക താല്പര്യം ഉള്ള ആള് കൂടിയാണ് ഹണിറോസ്.
ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ എത്തിയപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ശരീരത്തില്‍ ടാറ്റൂ ചെയ്തിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു താരം മറുപടി പറഞ്ഞത്.
താന്‍ രണ്ടു ടാറ്റു ചെയ്തിട്ടുണ്ടെന്നും ഒന്ന് എല്ലാവര്ക്കും കാണുന്ന ഭാഗത്തും മറ്റൊന്ന് ആര്‍ക്കും കാണാത്ത ഇടത്താണെന്ന് താരം വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ ഒരു ടാറ്റൂ ചെയ്തത് തന്റെ മാതാപിതാക്കള്‍ക്ക് അറിവുള്ള കാര്യമാണെന്നും ഹണി റോസ് വ്യക്തമാക്കുന്നു.