തൊടുപുഴ: ശാന്തന്‍പാറ സ്വദേശിയെ തേന്‍ കെണിയില്‍ കുടുക്കി പണവും സ്കൂട്ടറും മൊബൈല്‍ഫോണും തട്ടിയെടുത്ത കേസില്‍ യുവാവിനെ ഫോണില്‍ വിളിച്ച് വലയിലാക്കിയ യുവതിയെകുറിച്ച് പോലീസിന് സൂചന ലഭിച്ചു. തൊടുപുഴയ്ക്ക് സമീപത്തുള്ള യുവതിയാണ് ശാന്തന്‍പാറ സ്വദേശി ജോഷിയെ ഫോണിലൂടെ പ്രണയം നടിച്ച് വിളിച്ചു വരുത്തിയതെന്നാണ് വിവരം ലഭിച്ചത്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. കേസുമായി ബന്ധപ്പെട്ട് ഒരാളെ ഇന്നലെ തൊടുപുഴ പോലീസ് പിടികൂടിയിരുന്നു. തോപ്രാംകുടി വാണിയപ്പിള്ളില്‍ ടിന്സന് എബ്രഹാമിനെ (31)യാണ് എസ്ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തില്‍ കാഞ്ചിയാര്‍ ലബ്ബക്കടയില്‍ നിന്നും പിടികൂടിയത്. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി അര്ജുന്, മൈലക്കൊമ്പ് സ്വദേശി അമല്‍ ഷാജി എന്നിവര്‍ പിടിയിലാകാനുണ്ട്. ടിന്‍സനെ ഇന്നു രാവിലെ മുതല്‍ തൊടുപുഴ സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്. സംഘം കൂടുതല്‍ പേരെ ഹണിട്രാപ്പില്‍ കുടുക്കിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.കഴിഞ്ഞ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയെ ഉപയോഗിച്ച് ആദ്യം ഫോണിലൂടെ … Continue reading പ്രണയം നടിച്ച് വശത്താക്കിയ ശേഷം വീട്ടിലേക്ക് ക്ഷണിക്കും;വലയിൽ വീണതോടെ ബന്ധിയാക്കി പണവും വാഹനവും കവരും; തൊടുപുഴയിലെ തേന്‍കെണി കേസിലെ യുവതിയെക്കുറിച്ച് സൂചന…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed