തലശേരി: വളപട്ടണം സ്വദേശിയായ മധ്യവയസ്കനെ ഹണി ട്രാപ്പിൽപെടുത്തി കാറും സ്വത്തും തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ ദന്പതികളുൾപ്പെടെ നാലുപേർ അറസ്റ്റിൽ.
തലശേരി ലോട്ടസിനു സമീപം നടമ്മൽ വീട്ടിൽ ജിബിൻ (25), മുഴപ്പിലങ്ങാട് ശ്രീലക്ഷ്മി ഹൗസിൽ അശ്വതി (19), കതിരൂർ വേറ്റുമ്മൽ കേളോത്ത് വീട്ടിൽ സുബൈർ (33), പാനൂർ മുത്താറിപ്പീടിക കണ്ണച്ചാൻകണ്ടിയിൽ വീട്ടിൽ ഷഫ്നാസ് (25) എന്നിവരെയാണ് ടൗൺ സിഐ എം. അനിലും സംഘവും അറസ്റ്റ്ചെയ്തത്.
വ്യാപാരിയായ കണ്ണൂർ ചിറക്കൽ ശാന്തിനികേതിൽ മോഹൻ ദാസിന്റെ (56) പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ ഒരു പതിനെട്ടുകാരി ഉൾപ്പെട്ടതായും സൂചനയുണ്ട്.