തളിപ്പറമ്പ്: പോലീസുകാരനെതിരെ ഭർതൃമതിയുടെ ഹണി ട്രാപ്പ്. കേസ് കൊടുക്കാതിരിക്കാൻ 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഒടുവിൽ യുവതിയുടെ പരാതി പ്രകാരം പോലീസുകാരനെതിരെ കേസ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഭര്‍തൃമതിക്ക് വാട്സ്ആപ്പ് മെസഞ്ചര്‍ വഴി സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തു എന്ന പരാതി പ്രകാരമാണ് കേസ്.
മാങ്ങാട്ടുപറന്പ് കെഎപി നാലാം ബറ്റാലിയനിലെ പോലീസുകാരനെതിരേയാണ് ഐടി ആക്ട് പ്രകാരം കേസെടുത്തത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. മാസങ്ങളായി ഇരുവരും തമ്മില്‍ ഫേസ്ബുക്ക് വഴി സന്ദേശങ്ങള്‍ കൈമാറിയിരുന്നുവത്രേ.
നേരത്തെ ഈ പ്രശ്നം സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ പരാതിയായി എത്തിയിരുന്നു. അന്ന് ഒത്തുതീര്‍പ്പിലെത്തിയ വിഷയത്തില്‍ യുവതി വീണ്ടും പരാതി നല്കുകയായിരുന്നുവത്രേ. 20 ലക്ഷം രൂപ ആവശ്യപ്പെടുന്നതായുള്ള ഓഡിയോ സന്ദേശം പോലീസുകാരൻ പോലീസിന് കൈമാറിയിട്ടുണ്ട്.