കാക്കനാട്: ഹണിട്രാപ്പിൽ വീഴ്ത്തി പണം സന്പാദിക്കുന്ന സംഘത്തിന് നേതൃത്വം കൊടുത്തിരുന്നത് 21 വയസുള്ള പെൺകുട്ടി. ഫോര്‍ട്ട്കൊച്ചി സ്വദേശിനി നസ്നിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പോലീസ് വലയിലാക്കിയത്.
തന്റെ വശ്യമായ സൗന്ദര്യം കൈമുതലാക്കിയായിരുന്നു നസ്നിയുടെ ഒാപ്പറേഷൻസ്. സന്പന്നരായ യുവാക്കളെ സോഷ്യൽ മീഡിയയിലൂടെ പിടികൂടി വളച്ചെടുത്ത് റൂമിലെത്തിച്ച് പണംതട്ടുന്നതായിരുന്നു ഇവരുടെ രീതി.
സഹായികളായ എളങ്കുന്നപ്പുഴ പുതുവൈപ്പ് ഭജനമഠം ക്ഷേത്രത്തിനു സമീപം പുതിയനികത്തില്‍ അജിത് (21), തോപ്പുംപടി വീലുമ്മേല്‍ തീത്തപ്പറമ്പില്‍ നിഷാദ് (21) എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
തൃക്കാക്കര പോലീസും തൃക്കാക്കര എസിപിയുടെ പ്രത്യേക സംഘവും ചേര്‍ന്നാണ് സംഘത്തെ വലയിലാക്കിയത്. പച്ചാളം സ്വദേശിയായ വ്യാപാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
പുരുഷന്മാരുമായി സൗഹൃ ദം സ്ഥാപിച്ച ശേഷം ഇവരെ ലൈംഗികബന്ധത്തിനായി ക്ഷണിക്കും. റൂമിലേക്ക് എത്തുന്നവരെ മര്‍ദിക്കുകയും നഗ്നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി പണവും പേഴ്സും മൊബൈല്‍ ഫോണും കവരുന്നതുമായിരുന്നു സംഘത്തിന്റെ രീതി.
കെണിയിൽപ്പെടുന്നവരെ എടിഎം കൗണ്ടറിലെത്തിച്ച ശേഷം ബാങ്ക് അക്കൗണ്ടിലുള്ള പണവും ഇവർ അപഹരിച്ചിരുന്നു. ഈ രീതിയില്‍ സംസ്ഥാനത്തുടനീളം ഇവർ കവര്‍ച്ച നടത്തിയിരുന്നതായാണ് വിവരം.
ഒരു സ്ഥലത്ത് കവര്‍ച്ച നടത്തി പിരിയുന്ന സംഘം അടുത്ത കവര്‍ച്ചക്കായാണ് പിന്നീട് ഒത്തുചേർന്നിരുന്നത്. ചില പ്രമുഖരും ഇവരുടെ കെണിയിൽപ്പെട്ടതായിട്ടാണ് സൂചന. പോലീസ് അന്വേഷണം നടക്കുകയാണ്.
പ്രതികളിൽ സാജിദ് താമരശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും അജിത് എറണാകുളത്ത് പിടിച്ചുപറിക്കേസിലും ജാമ്യത്തിലിറങ്ങിയവരാണ്.
കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.