കൊച്ചി: നഗരത്തില്‍ ഹണി ട്രാപ് നടത്തി പണം തട്ടിയ കേസില്‍ പ്രതികള്‍ യുവാവിനെ ഭീഷണിപ്പെടുത്തിയത് സെക്സ് ചാറ്റ് പുറത്തുവിടുമെന്ന് പറഞ്ഞ്.
കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി കോഴിക്കോട് ചുങ്കം ഫറോക്ക് തെക്കേപുരയ്ക്കല്‍ വീട്ടില്‍ ശരണ്യ (20), സുഹൃത്തും രണ്ടാം പ്രതിയുമായ മലപ്പുറം വാഴക്കാട് ചെറുവായൂര്‍ എടവന്നപ്പാറയില്‍ എടശേരിപറമ്പില്‍ വീട്ടില്‍ അര്ജുന് (22) എന്നിവരെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇടുക്കി അടിമാലി സ്വദേശിയായ യുവാവിനെ കബളിപ്പിച്ചെന്ന പരാതിയിലാണ് ഇരുവരും പിടിയിലായത്. സൗമ്യയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ രണ്ടു പേര് ഒളിവില്‍ പോയിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പരാതിക്കാരനുമായി സൗമ്യ സ്ഥിരമായി സെക്സ് ചാറ്റിംഗ് നടത്തിയിരുന്നു. തുടര്‍ന്ന് ഇദേഹത്തെ എറണാകുളം പളളിമുക്കില്‍ വച്ച് കാണാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ ശേഷം നേരത്തെ ആസൂത്രണം ചെയ്ത പ്രകാരം യുവതിയുടെ കൂടെയുണ്ടായിരുന്ന നാല് പ്രതികള്‍ ചേര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിക്കുകയും പണവും എടിഎം കാര്‍ഡും കവരുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
രണ്ടാഴ്ച മുന്‍പാണ് പരാതിക്കാരന്റെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം ഐഡിയില്‍ യുവതി ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളാകുകയും പരിധിവിട്ട നിലയില്‍ സെക്സ് ചാറ്റുകള്‍ നടത്തി വരികയും ചെയ്തു.
ഇതിന് ശേഷം യുവതിയും സുഹൃത്തുക്കളായ മറ്റ് പ്രതികളും ചേര്‍ന്ന് പരാതിക്കാരനെ പളളിമുക്ക് ഭാഗത്തേക്ക് വിളിച്ചു വരുത്തി മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന എടിഎം കാര്‍ഡും പിന് നമ്പറും ഭീഷണിപ്പെടുത്തി വാങ്ങി എടിഎമ്മില്‍ നിന്ന് 4,500 രൂപ പിന്‍ലിക്കുകയും ചെയ്തു.
തുടര്‍ന്ന് രണ്ടാം പ്രതി മൊബൈലില്‍ വിളിച്ച് പരാതിക്കാരനെ ഭീഷണിപ്പെടുത്തി 2,000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങി. വൈകുന്നേരം എറണാകുളം പത്മ ജംഗ്ഷനില്‍ വരാന്‍ ആവശ്യപ്പെട്ടു.
അവിടെ വച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ ബലമായി വാങ്ങിയെടുത്തു. തുടര്‍ന്ന് സെക്സ് ചാറ്റുകള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്തി പ്രതികള്‍ പണം വാങ്ങി.
ബ്ലാക്ക്മെയ്ലിംഗ് തുടര്‍ന്നപ്പോഴാണ് സൗത്ത് യുവാവ് സൗത്ത് പോലീസില്‍ പരാതി നല്‍കിയത്.രണ്ടാം പ്രതിയുടെ മൊബൈല്‍ നമ്പറിന്റെ ലൊക്കേഷന്‍ പിന്തുടര്ന്ന് നടത്തിയ പരിശോധനയിലാണ് എറണാകുളം പത്മ ജംഗ്ഷന് പരിസരത്തുനിന്നും പ്രതികളെ പിടികൂടിയത്