ഷെമീനയും നസീമയും ചില്ലറ പുള്ളികളല്ല, ഖത്തറില്‍ വച്ച് അനാശാസ്യത്തിന് പിടിയിലായതോടെ പ്രവര്‍ത്തന മേഖല കേരളത്തിലേക്ക് മാറ്റി, ഹണികെണിയിലായവര്‍ നിരവധി, ഒപ്പം താമസിക്കുന്ന അക്ബര്‍ഷാ മൂന്നാം ഭര്‍ത്താവ്!

കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി യുവതികളോടൊപ്പം ചിത്രങ്ങളും വീഡിയോയും എടുത്ത് ബ്ലാക്‌മെയില്‍ ചെയ്ത സംഘത്തിലെ പ്രധാന പ്രതികള്‍ അറസ്റ്റിലായെങ്കിലും സംഭവത്തിലുള്‍പ്പെട്ടിരിക്കുന്ന കൂടുതല്‍ പേര്‍ക്കായി അന്വേഷണം ഊര്‍ജിതം. കേസില്‍ ആകെ ആറുപേരാണ് അറസ്റ്റിലായിട്ടുണ്ട്. സംഘത്തിലെ പ്രധാനി വയനാട് സ്വദേശി നസീമയും ഇവരുടെ രണ്ടാം ഭര്‍ത്താവ് അക്ബര്‍ ഷായും കഴിഞ്ഞ ദിവസം ഗൂഡല്ലൂരില്‍ നിന്നും പിടിയിലായി. ഖത്തറില്‍ അനാശാസ്യത്തിന് സസീമയെ നേരത്തെ പിടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇപ്പോള്‍ ഒപ്പം താമസിക്കുന്ന അക്ബര്‍ഷാ മൂന്നാം ഭര്‍ത്താവാണ്.

കൊടുങ്ങല്ലൂര്‍ വള്ളിവട്ടം തറയില്‍ ഇടവഴിയ്ക്കല്‍ ഷമീറിന്റെ ഭാര്യ ഷെമീന(26), തൃശൂര്‍ വെളപ്പായ കുണ്ടോളി ശ്യാം ബാബു(25), അവണൂര്‍ കാക്കനാട്ട് സംഗീത് (28), ചേറ്റുപുഴ മുടത്തോളി അനീഷ് (34) എന്നിവരാണ് നേരത്തെ പിടിയിലായത്. നസീമയും അക്ബര്‍ ഷായും ഒളിവില്‍ കഴിയുന്നതിനിടെയാണ് ഗൂഡല്ലൂരില്‍ നിന്നും പിടിയിലായത്. കേസില്‍ ഇനിയും ചിലര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യും. ഇവരുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ പരിശോധിക്കും.

ഈ മാസം പതിനഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കൊടുങ്ങല്ലൂര്‍ ചന്തപ്പുരയിലെ ഫ്‌ലാറ്റിലാണ് നസീമയും ഭര്‍ത്താവ് അക്ബര്‍ ഷായും താമസിക്കുന്നത്. സംഭവ ദിവസം നസീമ പരാതിക്കാരനെ കൊടുങ്ങല്ലൂര്‍ക്ക് വിളിച്ചു വരുത്തി. ഈ സമയംതന്നെ ഷമീനയേയും സുഹൃത്തുക്കളായ ശ്യാമിനേയും സംഗീതിനെയും വിളിച്ചുവരുത്തിയിരൂന്നു. കാറിലെത്തിയ ഇവര്‍ സര്‍വീസ് റോഡില്‍ കാത്തുകിടന്നു. നസീമ പറഞ്ഞിട്ടെന്നു പറഞ്ഞ് ഷെമീന പരാതിക്കാരനെ ഫോണില്‍ വിളിച്ച് ഇയാളുടെ കാറില്‍ കയറി നസീമയുടെ ഫ്‌ളാറ്റിലെത്തിച്ചു. അവിടെയുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് റൂമില്‍ ഒളിച്ചുനിന്നു.

ഈ സമയം മുന്പ് തയാറാക്കിയ പദ്ധതിപ്രകാരം പുറത്തു കാത്തുകിടന്ന ശ്യാമും സംഗീതും എത്തി വാതിലില്‍ തട്ടി. എന്നാല്‍ പുറത്തുനിന്നു വരുന്നവര്‍ അറിയാതിരിക്കാനെന്ന മട്ടില്‍ പരാതിക്കാരനേയും ഷെമീനയേയും ഒരു മുറിയിലേക്കു മാറ്റുകയും ചെയ്തു. ഉടനെ സദാചാര പോലീസ് എന്നമട്ടില്‍ പുറത്തുനിന്ന് എത്തിയവരും ഒളിച്ചു നിന്നിരുന്ന അക്ബര്‍ ഷായും മുറി തുറന്ന് പരാതിക്കാരനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി സ്തീകളോടൊപ്പം നിര്‍ത്തി ചിത്രങ്ങളെടുക്കുകയും ചെയ്തു.

കുതറി താഴേക്കു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പരാതിക്കാരനെ കട്ടിലില്‍ ബലമായി കിടത്തി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. ഇതിനിടെ ഇവരുടെ സുഹൃത്ത് അനീഷിനെ വിളിച്ചുവരുത്തുകയും പ്രശ്‌നം ഒത്തുതീര്‍പ്പാക്കണമെങ്കില്‍ മൂന്നു ലക്ഷം തരണമെന്നും അല്ലെങ്കില്‍ ഇയാളുടെ കാര്‍ തട്ടിയെടുക്കുമെന്നും പറഞ്ഞു.

പോലീസിനെ വിളിക്കാന്‍ ശ്രമിച്ച പരാതിക്കാരന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി ഇവര്‍ സ്വിച്ച് ഓഫ് ചെയ്തു. പഴ്‌സും എടിഎം കാര്‍ഡും ബലമായി വാങ്ങിയ പ്രതികള്‍ 35,000 രൂപയും കൈക്കലാക്കി. രണ്ടുപേര്‍ പണമെടുക്കാന്‍ പോയെങ്കിലും അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല. ഇതില്‍ കുപിതരായി തിരിച്ചെത്തിയവര്‍ വീണ്ടും ആക്രമണം നടത്തി. പിന്നീട് മൂന്നു ലക്ഷം രൂപ ഷമീനയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു കൊള്ളാമന്നു പറഞ്ഞ് തന്ത്രപൂര്‍വ്വം രക്ഷപ്പെട്ട പരാതിക്കാരന്‍ സ്റ്റേഷനിലെത്തുകയായിരുന്നു.

ഷെമീനയും നസീമയും ദീര്‍ഘകാലമായി സുഹൃത്തുകളാണ്. ഖത്തറിലും ബഹ്‌റൈനിലും ഒരുമിച്ച് ജോലി ചെയ്തിട്ടുമുണ്ട്. ആറുമാസം മുന്പ് നാട്ടിലെത്തിയ ഷെമീന അരണാട്ടുകരയില്‍ ഒരു വീട് വാടകയ്‌ക്കെടുത്തു ശ്യാമുമൊത്ത് താമസിച്ചു വരികയായിരുന്നു. പോലീസ് വീടു വളയുമ്പോള്‍ വീട്ടില്‍ കുറച്ചു യുവാക്കളും ഉണ്ടായിരുന്നു. ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചു. ഈ വീട്ടില്‍നിന്നാണ് സംഗീതിനേയും ശ്യാമിനേയും പിടികൂടിയത്. അപകടം മണത്ത അനീഷ് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് രക്ഷപ്പെടുന്നതിനിടയില്‍ പോലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

Related posts