സു​ന്ദ​രി, ആ​ക​ർ​ഷ​ക​മാ​യ വ്യ​ക്തി​ത്വം; പ​രി​ച​യ​പ്പെ​ടു​ന്ന​വ​രെ​ല്ലാം ശ്രു​തി​യു​ടെ വ​ല​യി​ൽ കു​ടു​ങ്ങും; പ​ണം ന​ഷ്ട​പ്പെ​ട്ട​വ​രി​ൽ പോ​ലീ​സു​കാ​ര​നും ജിം ​ട്രെ​യ്ന​റും; ഹ​ണി​ട്രാ​പ്പി​ൽ വീ​ണ​ത് നാ​ല് ജി​ല്ല​യി​ലെ യു​വാ​ക്ക​ൾ 

കാ​സ​ർ​ഗോ​ഡ്: ആ​ക​ർ​ഷ​ക​മാ​യ വ്യ​ക്തി​ത്വ​മു​ള്ള വി​ദ്യാ​സ​മ്പ​ന്ന​യെ​ന്നു തോ​ന്നി​ക്കു​ന്ന യു​വ​തി. ഇവരെ പ​രി​ച​യ​പ്പെ​ട്ട​വ​രി​ൽ ചി​ല​രോ​ട് പ​റ​ഞ്ഞ​ത് തി​രു​വ​ന​ന്ത​പു​രം ഐ​എ​സ്ആ​ർ​ഒ​യി​ൽ അ​സി.​ എ​ൻ​ജി​നീയ​റാ​ണെ​ന്നാണ്. മ​റ്റു ചി​ല​രോ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം ന​ട​ത്തു​ക​യാ​ണെ​ന്നു പറഞ്ഞു. പരിചയപ്പെടുന്നവരെ ചു​രു​ങ്ങി​യ സമയത്തിനുള്ളിൽ അടുത്ത സുഹൃത്തുക്കളാക്കും.

തുടർന്നു ഹണിട്രാപ്പിലും മറ്റും പെടുത്തി പ​ണ​വും സ്വ​ർ​ണ​വു​മു​ൾ​പ്പെ​ടെ ത​ട്ടി​യെ​ടു​ക്കും. അവ തി​രി​ച്ചു​ചോ​ദി​ക്കു​ക​യോ അ​ന്വേ​ഷി​ച്ചു​ചെ​ല്ലു​ക​യോ ചെ​യ്താ​ൽ അ​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് വ്യാ​ജ പീ​ഡ​ന​ക്കേ​സ്.കാ​സ​ർ​ഗോ​ഡി​നു സ​മീ​പം ചെ​മ്മ​നാ​ട് കൊ​മ്പ​ന​ടു​ക്കം സ്വ​ദേ​ശി​നി ശ്രു​തി ച​ന്ദ്ര​ശേ​ഖ​ര​ന്‍റേത് (35) സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ത​ട്ടി​പ്പു​ക​ളാണ്.

കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യാ​യ ഒരു യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ ശ്രുതിക്കെതിരേ ഇ​ന്ന​ലെ മേ​ൽ​പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​തോടെ തട്ടി പ്പുകൾ ഓരോന്നായി പുറത്തുവരികയാണ്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട കൊ​യി​ലാ​ണ്ടി സ്വദേശിയുടെ കൈ​യി​ൽനി​ന്ന് ഒ​രു ല​ക്ഷം രൂ​പ​യും ഒ​രു പ​വ​ന്‍റെ മാ​ല​യും ത​ട്ടി​യെ​ടു​ത്തു​വെ​ന്ന പരാതിയിലാണ് കേ​സ്. ശ്രു​തി പി​ടി​യി​ലാ​യ​താ​യി സൂ​ച​ന​ക​ളു​ണ്ടെ​ങ്കി​ലും പോ​ലീ​സ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. വിവാഹിതയായ ഇവർക്കു മൂന്നു മക്കളുണ്ട്.

ത​ട്ടി​പ്പു​ക​ൾ​ക്കി​ര​യാ​യ​വ​രി​ൽ കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ൾ​പ്പെ​ടെ​യു​ണ്ടെ​ന്നാ​ണ് വി​വ​രം. പ​ണം തി​രി​കെ ചോ​ദി​ച്ച ര​ണ്ടു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ശ്രു​തി​യു​ടെ വ്യാ​ജ പീ​ഡ​ന​പ​രാ​തി​യെ തു​ട​ര്‍​ന്ന് സ​സ്‌​പെ​ന്‍​ഷ​ന്‍ ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​ന്നു. സം​ശ​യം തോ​ന്നി യു​വ​തി​യെ ചോ​ദ്യം​ചെ​യ്ത കാ​സ​ർ​ഗോ​ട്ടെ വ​നി​താ എ​സ്ഐ​യ്ക്കെ​തി​രെ​യും ഇ​വ​ർ പ​രാ​തി ന​ൽ​കി. ഐ​എ​സ്ആ​ർ​ഒ​യു​ടെ വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് യു​വ​തി​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന​താ​യി ഇ​ര​ക​ൾ പ​റ​യു​ന്നു.

കാ​സ​ർ​ഗോ​ഡ് പെ​രി​യ സ്വ​ദേ​ശി​യാ​യ 29 കാ​ര​നാ​യ ജിം ​പ​രി​ശീ​ല​ക​നെ വ്യാ​ജ പീ​ഡ​ന പ​രാ​തി​യി​ൽ കു​ടു​ക്കി മം​ഗ​ളൂ​രു​വി​ൽ ജ​യി​ലി​ല​ട​ച്ച​താ​യി​രു​ന്നു ഒ​ടു​വി​ല​ത്തെ സം​ഭ​വം. ഐ​എ​സ്ആ​ര്‍​ഒ ഉ​ദ്യോ​ഗ​സ്ഥ​യാ​ണെ​ന്നും അ​വ​ധി​ക്ക് നാ​ട്ടി​ല്‍ വ​ന്ന​താ​ണ​ന്നും ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ന്‍ പ​രി​ശീ​ല​നം ത​ര​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ് ഇ​യാ​ളെ പ​രി​ച​യ​പ്പെ​ട്ട​ത്. അ​ടു​പ്പം വ​ള​ർ​ന്ന​തി​നു പി​ന്നാ​ലെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് പ​ണ​വും സ്വ​ര്‍​ണ​വു​മാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ളി​ൽ​നി​ന്നു ത​ട്ടി​യെ​ടു​ത്ത​ത്.

യു​വാ​വി​നോ​ട് പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും പ​രി​ച​യ​പ്പെ​ട്ടു. യു​വാ​വി​ന്‍റെ അ​മ്മ​യു​ടെ മാ​ല ത​ത്കാ​ല​ത്തേ​ക്ക് എ​ന്നു പ​റ​ഞ്ഞ് അ​വ​രു​ടെ കൈ​യി​ൽ​നി​ന്നു​ത​ന്നെ കൈ​ക്ക​ലാ​ക്കി. പി​ന്നീ​ട് ച​തി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് സം​ശ​യം തോ​ന്നി​യ യു​വാ​വ് പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ക​ഥ മാ​റി. യു​വാ​വ് നി​ർ​ബ​ന്ധം പി​ടി​ച്ച​പ്പോ​ൾ ചെ​ക്ക് ന​ൽ​കി​യെ​ങ്കി​ലും ബാ​ങ്കി​ൽ പ​ണ​മി​ല്ലാ​തെ ചെ​ക്ക് മ​ട​ങ്ങി.

തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ജിം ​ട്രെ​യി​ന​ർ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്നു കാ​ണി​ച്ച് യു​വ​തി മേ​ൽ​പ്പ​റ​ന്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയത്. എ​ന്നാ​ൽ പ​രാ​തി​യി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ സം​ശ​യം തോ​ന്നി​യ​തി​നാ​ൽ പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ല. നേ​ര​ത്തേ ജി​ല്ല​യി​ലെ​ത​ന്നെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ സ​മാ​ന​മാ​യ പ​രാ​തി​ക​ൾ ന​ൽ​കി​യ​തി​ന്‍റെ അ​നു​ഭ​വ​വും പോ​ലീ​സി​നു​ണ്ടാ​യി​രു​ന്നു.
കേരള പോ​ലീ​സി​ൽ ത​ന്‍റെ അ​തി​മി​ടു​ക്ക് ന​ട​ക്കി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ പ​ദ്ധ​തി മാ​റ്റി.

ഇ​ത്ത​വ​ണ ക​ർ​ണാ​ട​ക​യി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. മം​ഗ​ളൂരു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കു​പോ​യ​പ്പോ​ൾ ത​ന്നോ​ടൊ​പ്പം വ​ന്നി​രു​ന്ന യു​വാ​വ് ആ​ശു​പ​ത്രി ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത് അ​വി​ടെ ത​ന്നെ​യു​ള്ള ലോ​ഡ്ജി​ൽ​വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പു​തിയ ​ന​ന്പ​ർ. ക​ർ​ണാ​ട​ക​യി​ലെ മം​ഗ​ളൂ​രു ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു പ​രാ​തി ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ മേ​യ് 30 ന് ​മം​ഗ​ളൂ​രു പോ​ലീ​സെ​ത്തി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ജ​യി​ലി​ല​ട​ക്കു​ക​യും ചെ​യ്തു. ഏ​താ​നും ദി​വ​സം മു​മ്പാ​ണ് ജാ​മ്യം കി​ട്ടി​യ​ത്. ധ​ന​ന​ഷ്ട​വും മാ​ന​ഹാ​നി​യു​മെ​ല്ലാം സം​ഭ​വി​ച്ച യു​വാ​വ് വീ​ണ്ടും അ​ന്വേ​ഷ​ണ​ത്തി​നി​റ​ങ്ങി​യ​തോ​ടെ​യാ​ണ് പോ​ലീ​സു​കാ​രു​ൾ​പ്പെ​ടെ ശ്രു​തി​യു​ടെ ഇ​ര​ക​ളി​ൽ പ​ല​രും പു​റ​ത്തു​വ​ന്ന് പ​രാ​തി ന​ൽ​കി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​ര​ക​ളു​ടെ പ​രാ​തി​യി​ൽ ത​ന്നെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യെ​ല്ലാം യു​വ​തി വ്യാ​ജ പീ​ഡ​ന പ​രാ​തി​ക​ൾ ന​ൽ​കി​യി​രു​ന്നു. വ​നി​താ എ​സ്ഐ​യ്ക്കെ​തി​രേ മ​റ്റു ചി​ല ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു വ്യാ​ജ പ​രാ​തി. ശ്രു​തി ന​ല്കി​യ വ്യാ​ജ കേ​സി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട വ​നി​താ എ​സ്ഐ ഉ​ൾ​പ്പെ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​രാ​തി ന​ല്കു​മെ​ന്നാ​ണ് സൂ​ച​ന. ശ്രുതിക്കു പിന്നിൽ വേറെ ആളുകളുണ്ടോയെന് സംശയവും ഉയരുന്നുണ്ട്.

 

Related posts

Leave a Comment