എ.ജെ. വിൽസൺ
സിനിമ മേഖലയിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു ചരിത്ര സംഭവത്തിനു മലയാള സിനിമ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. ഒരു സിനിമയുടെ ലൊക്കേഷനിൽ മറ്റൊരു കഥയുമായി ഒരു സിനിമ ഒരുങ്ങുന്നു. ഹണീ ബീ 2.5 എന്ന പുതുമുഖങ്ങളുടെ ചിത്രമാണ് സിനിമാ ലോകത്തിൽ ചരിത്രം കുറിക്കാനൊരുങ്ങുന്നത്. സംവിധായകനും നടനും നിർമാതാവുമായ ലാലാണ് ഈ ആശയത്തിന്റെ പിന്നിൽ. തന്റെ മകൻ സംവിധാനം ചെയ്യുന്ന ഹണീ ബീ 2 ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഹണീ ബി 2.5 ന്റെ ചിത്രീകരണവും നടന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ലാൽ ഈ ആശയം തിരക്കഥാകൃത്തും സംവിധായകനുമായ ഷൈജു അന്തിക്കാടുമായി പങ്കുവയ്ക്കുന്നത്. ഇതിനായി ഏറെക്കാലമായി മനസിൽ താലോലിക്കുന്ന ഹണീ ബീ 2 വിൽ നിന്ന് തികച്ചും സ്വതന്ത്രമായ ഒരു കഥയും ലാൽ അവതരിപ്പിച്ചു. തുടർന്ന് ഈ ചിത്രം സംവിധാനം ചെയ്യാൻ കഴിയുമോ എന്നായിരുന്നു ഷൈജുവിനോട് ലാലിന്റെ അടുത്ത ചോദ്യം.ഇതുവരെയുള്ള ചലച്ചിത്ര ജീവിതത്തിനിടയിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഏറ്റെടുക്കുന്നതെന്നറിയാമായിരുന്നിട്ടും ഷൈജു ലാലിന്റെ സ്വപ്നത്തിനൊപ്പം നിൽക്കാൻ തയ്യാറായതോടെ ഹണീ ബീ 2.5 യാഥാർഥ്യമാവുകയായിരുന്നു.
എന്നാൽ സിനിമ തീരുമാനിക്കപ്പെടുന്പോൾ പ്രതീക്ഷിച്ചതിനേക്കാൾ ഏറെ സാഹസികമായിരുന്നു 2.5 ന്റെ ചിത്രീകരണം. കാരണം ഒരേ സമയം നാൽപ്പതിലധികം താരങ്ങളും ,നൂറ്റി അന്‍പതോളം ജൂനിയർ ആർട്ടിസ്റ്റുകളും, നൂറ്റി അന്‍പതോളം അണിയറ പ്രവർത്തകരും അടങ്ങിയതായിരുന്നു ഹണീ ബീ 2 വിന്റെ ഷൂട്ടിംഗ് ക്രൂ. ഇതിനിടയിൽ നിന്നു വേണം ഹണീബി 2.5 ചിത്രീകരിക്കാൻ. മാത്രമല്ല ഹണീ ബീ 2 വിലെ മുഴുവൻ താരങ്ങളും സംവിധായകനും കാമറാമാനും മറ്റു സാങ്കേതിക പ്രവർത്തകരും പോരാതെ പ്രൊഡക്ഷൻ ബോയ്സ് വരെ 2.5 ൽ കഥാപാത്രങ്ങളാണ് !ആദ്യ ദിനം മുതൽ അവസാന ദിനം വരെ ഓരോ ദിവസവും വരെ എടുക്കേണ്ട സീനുകൾ ക്രമപ്പെടുത്തുന്നചാർട്ടിംഗ് ഇല്ലാതെയാണ് ഹണീ ബി 2.5 ന്റെ ചിത്രീകരണം നടന്നത്. കാരണം ഹണീ ബീ 2 വിന്റെ ഷൂട്ടിംഗ് ഇടവേളകളിലാണ് ഹണീ ബി 2.5 ചിത്രീകരിച്ചത്. ഹണീ ബീ 2 വിന്റെ ചിത്രീകരണ കാലാവധിക്കുള്ളിൽ തന്നെ 2.5 ന്റെ ചിത്രീകരണവും പൂർത്തിയാക്കാനും സംവിധായകനു കഴിഞ്ഞത് മറ്റൊരു നേട്ടമാണ്.
കട്ടപ്പനയിലെ ഹൃതിക്റോഷൻ ചിത്രത്തിലൂടെ പ്രശസ്തയായ ലിജോ മോളാണ് നായിക. ലാൽ, ശ്രീനിവാസൻ ,ജോയ് മാത്യൂ, ദിലീഷ് പോത്തൻ, സച്ചി, ജീൻ പോൾ,ആലപ്പി അഷ്റഫ്, സോഹൻലാൽ, ബാബുരാജ് തുടങ്ങിയ ഒന്‍പത് സംവിധായകർ കഥാപാത്രങ്ങളായെത്തുന്നു എന്നതാണ് ഹണീ ബീ 2. 5 ന്റെ മറ്റൊരു പ്രത്യേകത. ഇവരെ കൂടാതെ അസ്ക്കർ അലി, ആസിഫ് അലി ,ഭാവന ,ലാൽ ,ശ്രീനിവാസൻ, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, ഹരീഷ് പേങ്ങൻ, ഇന്ത്യൻ, ദിലീഷ് പോത്തൻ, ബാബുരാജ്, ബാലു വർഗ്ഗീസ്, ശ്രീനാഥ് ഭാസി, ജോയ് മാത്യു ,ഹരിശ്രീ അശോകൻ, സുരേഷ് കൃഷ്ണ, ഗണപതി, അരുണ്‍, മഞ്ജു കോട്ടയം,ആര്യ,കൃഷ്ണപ്രഭ, സച്ചി, ആലപ്പി അഷ്റഫ്, അസിം ജമാൽ എന്നിവരും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ അണിയറയിൽ – ബാനർ: ലാൽ ക്രിയേഷൻസ് ഇൻ അസോസിയേഷൻ വിത്ത് എവല്യൂഷൻ സിനിമാസ് ആൻഡ് ആദംസ് വേൾഡ് ഓഫ് ഇമേജിനേഷൻ തിരക്കഥ, സംവിധാനം: ഷൈജു അന്തിക്കാട്, കഥ, നിർമാണം: ലാൽ. സംഭാഷണം: ജെ പള്ളാശ്ശേരി, എക്സിക്യൂട്ടീവ് പ്രാഡ്യൂസർ: അനൂപ് വേണു ഗോപാൽ കാമറ: അന്റോണിയോ മൈക്കിൾ എഡിറ്റർ :രതീഷ് കെ രാജ് സംഗീതം:ദീപക് ദേവ്
ഗാനരചന: സന്തോഷ് വർമ്മ െ പ്രാഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ് കോസ്റ്റ്യൂം: പ്രവീണ്‍ വർമ്മ അസോസിയേറ്റ് ഡയറക്ടേഴ്സ്: ക്രിസ് തോമസ് , സുരേന്ദ്രകുമാർ അസിസ്റ്റന്റെ ഡയറക്ടേഴ്സ്: വൈശാഖ് അന്തിക്കാട് ,മഹേഷ് മുരളി െ പ്രാഡക്ഷൻ കൺട്രോളർ: മനോജ് കാരന്തൂർ എക്സിക്യൂട്ടീവ്സ്: ജോളി സി ജോണ്‍, നസീർ കാരന്തൂർ സ്റ്റിൽസ്: വിവി. ഡിസൈൻ: ഹെസ്റ്റണ്‍ ലിനോ. പിആർഒ വാഴൂർ ജോസ്.