തേ​നീ​ച്ച​കൂ​ട്ടി​ലേ​ക്ക് ആ​രോ ക​ല്ലെ​റി​ഞ്ഞു; ഇ​ല്ലി​ക്ക​ൽ​ക്ക​ല്ലി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് പെ​രു​ന്തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു

ഈ​​രാ​​റ്റു​​പേ​​ട്ട: ഇ​​ല്ലി​​ക്ക​​ൽ​​ക്ക​​ല്ലി​​ലെ​​ത്തി​​യ 15 വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ൾ​​ക്ക് പെ​​രു​​ന്തേ​​നീ​​ച്ച​​യു​​ടെ കു​​ത്തേ​​റ്റു. ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30 ഓ​​ടെ​​യാ​​ണ് സം​​ഭ​​വം. പെ​​രു​​ന്തേ​​നീ​​ച്ച​​യു​​ടെ കു​​ത്തേ​​റ്റ​​വ​​രെ ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച് പ്ര​​ഥ​​മ​​ശു​​ശ്രൂ​​ഷ ന​​ൽ​​കി. ആ​​രു​​ടെ​​യും പ​​രി​​ക്ക് ഗു​​രു​​ത​​ര​​മ​​ല്ല.

ജെ​​റി​​ൻ ഏ​​ബ്ര​​ഹാം വി​​ഴി​​ക്ക​​ത്തോ​​ട്, എ​​യ്ഞ്ച​​ൽ കു​​റു​​പ്പ​​ന്ത​​റ, അ​​ഖി​​ല​​ൻ കാ​​ക്ക​​നാ​​ട്, അ​​മ​​ൽ സോ​​ണി കു​​റു​​പ്പ​​ന്ത​​റ, ന​​ന്ദു കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, സ​​ന്യാ ഏ​​ലം​​കു​​ളം, വി​​ഷ്ണു കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, അ​​മ​​ൽ കു​​റു​​പ്പ​​ന്ത​​റ, റു​​ഷി​​ദ ചേ​​ന​​പ്പാ​​ടി, ഷി​​ഹാ​​ബ് ചേ​​ന​​പ്പാ​​ടി, ജെ​​റി​​ന ജോ​​യ​​ൽ കോ​​ട്ട​​യം, ശ്രീ​​ജ എ​​രു​​മേ​​ലി, സ​​നി​​ത് കോ​​ട്ട​​യം, സ​​ന്യ ചേ​​ർ​​ത്ത​​ല, ഐ​​സ​​ക് കോ​​ട്ട​​യം എ​​ന്നി​​വ​​ർ​​ക്കാ​​ണ് കു​​ത്തേ​​റ്റ​​ത്.
ത​​ല​​നാ​​ട് ചോ​​ന​​മ​​ല വ​​ഴി​​യി​​ലൂ​​ടെ​​യാ​​ണ് ഇ​​വ​​ർ ഇ​​ല്ലി​​ക്ക​​ൽ​​ക്ക​​ല്ലി​​ലേ​​ക്ക് എ​​ത്തി​​യ​​ത്.

മു​​ക​​ളി​​ലേ​​ക്കു ക​​യ​​റു​​ന്ന​​തി​​നി​​ടെ​​യാ​​ണ് പെ​​രു​​ന്തേ​​നീ​​ച്ച​​യു​​ടെ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. സ​​ഞ്ചാ​​രി​​ക​​ളി​​ൽ ആ​​രോ ക​​ല്ലെ​​റി​​ഞ്ഞ​​താ​​ണ് പെ​​രു​​ന്തേ​​നീ​​ച്ച ആ​​ക്ര​​മി​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യി കു​​ത്തേ​​റ്റ​​വ​​ർ പ​​റ​​യു​​ന്ന​​ത്.

കു​​ത്തേ​​റ്റ​​വ​​രി​​ൽ ചി​​ല​​ർ​​ക്ക് ബോ​​ധ​​ക്ഷ​​യ​​മു​​ണ്ടാ​​വു​​ക​​യും ക്ഷീ​​ണം അ​​നു​​ഭ​​വ​​പ്പെ​​ടു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഉ​​ട​​ൻ​​ത​​ന്നെ സ​​മീ​​പ​​ത്തെ വ്യാ​​പാ​​രി​​ക​​ളും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്ന് പ്ര​​ഥ​​മ​​ശു​​ശ്രൂ​​ഷ ന​​ൽ​​കി. ഈ​​രാ​​റ്റു​​പേ​​ട്ട അ​​ഗ്‌​​നി​​ര​​ക്ഷാ സേ​​ന​​യും സ​​ന്ന​​ദ്ധ​​പ്ര​​വ​​ർ​​ത്ത​​ക​​രും ചേ​​ർ​​ന്നാ​​ണ് കു​​ത്തേ​​റ്റ​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ത്.

Related posts

Leave a Comment