തൃശൂർ: തളിക്കുളത്ത് കടന്നൽ കുത്തേറ്റ് പ്ലസ്ടു വിദ്യാർഥി മരിച്ചു. തളിക്കുളം സ്വദേശി അനന്ദു കൃഷ്ണൻ ആണ് മരിച്ചത്. ഏങ്ങണ്ടിയൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്.
തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെ മകനാണ് അനന്ദു. വ്യാഴാഴ്ച വൈകുന്നേരം വീടിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടയിലാണ് കടന്നലിന്റെ ആക്രമണമുണ്ടായത്.
കുത്തേറ്റ് അലർജിയുണ്ടായതിനെ തുടർന്ന് അന്ന് തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേ ദിവസം മരിക്കുകയായിരുന്നു.