തേനീച്ചകളെയും തേനിനെയും ഇഷ്ടപ്പെടാത്തവരായി ആരുമില്ല. പൂവിൽ നിന്നു തേൻ നുകർന്നു പാറുന്ന തേനീച്ച കൂട്ടങ്ങളെ കൗതുകത്തോടെ നോക്കിയിരുന്ന കുട്ടിക്കാലം എല്ലാവർക്കുമുണ്ടായിരുന്നു.
തേനീച്ചകൾ പരാഗണത്തിനു ഹേതുവാകുമ്പോൾ അത് പുതിയ പുഷ്പങ്ങളുടെ പുതു പിറവിയിലേക്ക് നയിക്കുമെന്നത് മറ്റൊരു ശുഭ പ്രതീക്ഷ.
പൂവുകൾ തോറും പാറി നടന്ന് പൂമ്പൊടി തിന്നു നടക്കുന്ന തേനീച്ച അവസാനം ക്ഷീണിച്ചു പൂവിൽ തന്നെ കിടന്നുറങ്ങുന്നത് കണ്ടിട്ടുണ്ടോ?
കണ്ടിട്ടില്ലാത്തവർ ഈ വീഡിയോ കണ്ട് നോക്കുക. ലോകത്തിലെ ഏറ്റവും സവിശേഷമായ മൃഗങ്ങളിൽ ഒന്നാണ് തേനീച്ചകൾ.
പറന്നു നടന്ന് പൂമ്പൊടി ചുമന്ന് തളരുമ്പോൾ ഈ രീതിയിൽ പൂക്കളിൽ കിടന്നുറങ്ങാം എന്ന കുറിപ്പോടെയാണ് ഫീജൻ എന്ന യുവതി എക്സ് പ്ലാറ്റ്ഫോമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.