പേരാമ്പ്ര: വീട്ടുവളപ്പിലെ ഭീമന് തേനീച്ചക്കൂട് നാട്ടുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. നൊച്ചാട് രാമല്ലൂരിലെ രയരോത്ത് മുക്കിലാണ് റോഡരികിലെ മാവില്‍ വന്‍ കാട്ടുതേനീച്ച കൂടുള്ളത്.
ഇതിലെ തേനീച്ചകളുടെ ശല്യം കാരണം സമീപത്തെ വീടുകളില്‍ സന്ധ്യയായാല്‍ വെളിച്ചം ഉപയോഗിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.
ലൈറ്റിടുമ്പോഴേക്കും ഈച്ചകള്‍ കൂട്ടമായി വീടുകളിലെത്തുന്നു. കാരക്കണ്ടി ചന്ദ്രന്റെ പറമ്പിലെ മാവില്‍ തേനീച്ച കൂടുകൂട്ടിയിട്ട് രണ്ട് മാസക്കാലമായി.
ഇതിന് സമീപത്തെ താഴെ ചെറുകുന്നുമ്മല്‍ സജീഷ്, താഴെ ചെറുകുന്നുമ്മല്‍ രജീഷ്, ചെറുകുന്നുമ്മല്‍ മൊയ്തി, താഴെ ചെറുകുന്നുമ്മല്‍ അനീഷ് തുടങ്ങിയവരുടെ വീടുകളിലാണ് തേനീച്ച ശല്യം രൂക്ഷമായുള്ളത്. പിഞ്ചുകുട്ടികളടക്കമുള്ളവര്‍ വീടുകളിലുള്ളതിനാല്‍ എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ് ഇവിടുത്തുകാര്‍.