ആ യുവനടനുമായി ഹണിറോസ് കടുത്ത പ്രണയത്തിലാണ്… വിവാഹം കഴിക്കാന്‍ തീരെ താല്പര്യമില്ല… പുരുഷന്മാരെ വെറുപ്പാണ്… സമീപകാലത്ത് ഹണിറോസുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ടുകളാണ് മുകളില്‍ പറഞ്ഞത്. സത്യത്തില്‍ ഹണിക്ക് ആരെങ്കിലുമായി പ്രണയമുണ്ടോ? ഇടുക്കി മൂലമറ്റത്തുനിന്ന് ചുരംകയറി മലയാള സിനിമയിലെ ഹോട്ട് ഗേളായി മാറിയ ഹണിറോസ് അടുത്തിടെ ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഇതിനുള്ള ഉത്തരങ്ങള്‍ നല്കി. അത് ഇപ്രകാരം.
ആളുകള്‍ എന്നോട് ചോദിക്കും എപ്പോഴാണ് കല്യാണമെന്ന്. അതു കേള്‍ക്കുമ്പോഴെ എനിക്ക് ദേഷ്യമാണ്. സിനിമ എല്ലാവര്ക്കും കിട്ടുന്ന അവസരമല്ല. കല്യാണം കഴിക്കുന്നതും കുടുംബമായിട്ട് പോവുന്നതുമൊക്കെ ആവാം. അതിന് നമുക്കൊത്തിരി ക്ഷമയും കാര്യങ്ങളുമൊക്കെ വേണം. എനിക്ക് വലിയ ദേഷ്യങ്ങളില്ല. എവിടെയും പൊരുത്തപ്പെട്ടുപോകാം.
പക്ഷേ വിവാഹം എന്റെ സിനിമാസ്വപ്നത്തിന് ചിലപ്പോഴൊരു തടസമാകാം. വിവാഹജീവിതത്തിനൊപ്പം സിനിമ നടക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഉടനെ വിവാഹം കഴിക്കാന്‍ താല്പര്യമില്ല- ഹണി പറയുന്നു. യുവനടനുമായി ഞാന്‍ പ്രണയത്തിലാണെന്ന് ഈയിടെ സോഷ്യല്‍മീഡിയയില്‍ വലിയ കോലാഹലമുണ്ടായിരുന്നു. ആരാണാവോ അയാള്‍. ഇതുവരെ അധികം ഗോസിപ്പ് കേള്‍ക്കേണ്ടിവന്നിട്ടില്ല. ഇപ്പോള്‍ ആരോ എനിക്കിട്ട് പാര പണിയുന്നുണ്ടോയെന്നൊരു ഡൗട്ട്- ഹണിറോസ് സംശയം പ്രകടിപ്പിക്കുന്നു.