ശരീരത്തിന്റെയും വസ്ത്രധാരണത്തിന്റെയും പേരിൽ വളരെയധികം സൈബർ അധിക്ഷേപങ്ങൾ നേരിടുന്ന താരമാണ് നടി ഹണി റോസ്. അടുത്തിടെ ഇത്തരം അധിക്ഷേപങ്ങൾക്കെതിരെ വലിയൊരു നിയമപോരാട്ടം തന്നെ ഹണി നടത്തിയിരുന്നു. വ്യവസായിയായ ബോബി
വച്ചുകെട്ടിയല്ലേ നടക്കുന്നത് പിന്നെന്തിനാണ് നടി ഇത്രയും ബഹളം വെയ്ക്കുന്നതെന്നായിരുന്നു നടിക്കെതിരേ ഉയർന്ന പ്രധാന ആക്ഷേപം. ഇപ്പോഴിതാ ഇതിന് മറുപടി നൽകുകയാണ് ഹണി റോസ്. ഒരഭിമുഖത്തിലാണ് പ്രതികരണം. നടിയുടെ വാക്കുകൾ ഇങ്ങനെ…
ഞാൻ വച്ചുകെട്ടിയാൽ എന്താണ് പ്രശ്നം, ഇനി ഞാൻ വച്ച് കെട്ടിയാണ് പോകുന്നതെങ്കിൽ അത് ആരെയാണ് ബാധിക്കുന്നത്? ഇത് എന്നെ ബാധിക്കുന്ന കാര്യമല്ലേ, ഇതൊക്കെ നിങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത് എന്നത് എനിക്ക് മനസിലാകുന്നില്ല. എന്റെ ശരീരത്തിൽ നൂറ് ശതമാനം അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. വച്ച് കെട്ടാണെങ്കിൽ തന്നെ എന്റെ ശരീരത്തിലല്ലേ, മറ്റാരുടേയും ശരീരത്തിൽ അല്ലല്ലോ. ഇതൊന്നും നമ്മൾ ആരേയും ബോധിപ്പിക്കേണ്ട വിഷയങ്ങൾ അല്ല, എത്രത്തോളം വൃത്തികേടുകളാണ് വരുന്നത്. ഇത് ഞാൻ എങ്ങനെ തെളിയിക്കണം എന്നാണ് നിങ്ങൾ പറയുന്നത്.
ഭയങ്കര ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ള ഒരു കൂട്ടം ആളുകൾ ഉണ്ടാക്കിവയ്ക്കുന്ന ചിന്താഗതികളാണ് കെട്ടിയൊരുങ്ങി നടന്നാൽ തെറി വിളിക്കാമെന്ന ചിന്ത. അങ്ങനെ യാതൊരു അധികാരവുമില്ല, ഇതിനൊക്കെ ശക്തമായ നിയമങ്ങൾ ഉണ്ട്. ആ നിയമം അതിന്റേതായ രീതിയിൽ നിയപരമായി തന്നെ പോകും. സമൂഹത്തിൽ പെരുമാറേണ്ടത് എങ്ങനെയെന്നതൊക്കെ നമ്മൾ ചെറുപ്പത്തിലേ പഠിക്കുന്നതല്ലേ? ഒരു സ്ത്രീയോടും പുരുഷനോടും മുതിർന്നവരോടും ഒക്കെ എങ്ങനെ പെരുമാറണമെന്ന് കുടുംബത്തിൽ നിന്നും സ്കൂളുകളിൽ നിന്നുമൊക്കെ നമ്മൾ പഠിക്കുന്നതാണ്.
മറ്റൊരാളെ ഉപദ്രവിക്കാൻ പോകാത്തിടത്തോളം കാലം എന്റെ ശരീരത്തിൽ എന്തും ചെയ്യാനുള്ള അവകാശവും സ്വാതന്ത്ര്യവും എനിക്കുണ്ട്. ഞാൻ ചെയ്യുന്ന കാര്യങ്ങളുടെ ശരിയോ തെറ്റോ അല്ല. എന്റെ ശരികൾ നിങ്ങൾക്ക് ശരിയാകണമെന്നില്ല. എല്ലാവരേയും എല്ലാം ബോധ്യപ്പെടുത്തി ശരിയെന്ന കാര്യങ്ങൾ മാത്രം ചെയ്യാൻ എനിക്ക് സാധിക്കില്ല. ഇത് എന്റെ ജീവിതമല്ലേ, ഇതിലേക്ക് ആരും കൈകടത്തരുതേ എന്നേ ഉള്ളൂ. മറ്റൊരാളെ ഉപദ്രവിക്കാൻ പോകാത്തിടത്തോളം സമാധനമായും സന്തോഷമായും ജീവിക്കാനുള്ളൊരു അന്തരീക്ഷം നമ്മുക്ക് ഇവിടെയുണ്ട്.അങ്ങനെയൊരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്- ഹണിറോസ് വ്യക്തമാക്കി.