ശ​രീ​ര​ ഭംഗി കൂ​ട്ടാ​ന്‍ സ​ര്‍​ജ​റി ചെയ്‌തിട്ടില്ല; സ്വാഭാവിക സൗന്ദര്യമാണ്;ഹണി റോസ്

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് ഹ​ണി റോ​സ്. അ​ഭി​മു​ഖ​ങ്ങ​ളി​ലും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ളി​ലും ഹ​ണി ധ​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളാ​ണ് അ​ടു​ത്തകാ​ല​ത്ത് ഏ​റ്റ​വു​മ​ധി​കം ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​ത്.

ഗ്ലാ​മ​റ​സ് ലു​ക്കി​ല്‍ ആ​രാ​ധ​ക​രെപോ​ലും ഞെ​ട്ടി​ച്ച് കൊ​ണ്ടാ​ണ് ന​ടി ഓ​രോ ത​വ​ണ​യും പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള​ത്. എ​ന്നാ​ല്‍ അ​തി​ന്‍റെ പേ​രി​ല്‍ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​യേ​ണ്ട​തു​ണ്ടോ എ​ന്ന് ചോ​ദി​ക്കു​ക​യാ​ണ് ന​ടി.

വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ നേ​രി​ടേ​ണ്ടി വ​ന്ന അ​ധി​ക്ഷേ​പ​ങ്ങ​ളെക്കുറി​ച്ചും അ​തി​ലു​ള്ള ത​ന്‍റെ അ​ഭി​പ്രാ​യ​വു​മാ​ണ് ന​ടി ഒ​ര​ഭി​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്ത് വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്നു​ള്ള​ത് ത​ന്‍റെ മാ​ത്രം തീ​രു​മാ​ന​മാ​ണെ​ന്ന് പ​റ​ഞ്ഞ ഹ​ണി റോ​സ് ശ​രീ​ര​സൗ​ന്ദ​ര്യം കൂ​ട്ടാ​ന്‍ സ​ര്‍​ജ​റി ചെ​യ്തി​രു​ന്നോ എ​ന്ന ചോ​ദ്യ​ത്തി​ലും വ്യ​ക്ത​ത വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്.

എ​ന്ത് ധ​രി​ക്ക​ണം, എ​ങ്ങ​നെ ധ​രി​ക്ക​ണം എ​ന്നൊ​ക്കെ തീ​രു​മാ​നി​ക്കേ​ണ്ട​ത് ഞാ​നാ​ണ്. ആ​ദ്യ സി​നി​മ​യി​ല്‍ സ്ലീ​വ് ലെ​സ് ഡ്ര​സ് ഇ​ടേ​ണ്ടി വ​ന്ന​പ്പോ​ള്‍ ക​ര​ഞ്ഞ​യാ​ളാ​ണ് ഞാ​ന്‍.

പ​ക്ഷേ ധ​രി​ക്കു​ന്ന വ​സ്ത്ര​ത്തി​ന​ല്ല, മ​റ്റു​ള്ള​വ​രു​ടെ നോ​ട്ട​ത്തി​ലാ​ണ് കു​ഴ​പ്പ​മെ​ന്ന് ഇ​പ്പോ​ള്‍ എ​നി​ക്ക​റി​യാം. ഒ​രു ന​ടി​യാ​യി​രി​ക്കു​ക, ഗ്ലാ​മ​ര്‍ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ക ഇ​തൊ​ന്നും അ​ത്ര എ​ളു​പ്പ​മു​ള്ള പ​ണി​യ​ല്ല.

സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ​ത്തി​ന് ഞാ​ന്‍ വ​ര്‍​ക്കൗ​ട്ട് ചെ​യ്യാ​റു​ണ്ട്- ഹ​ണി വ്യ​ക്ത​മാ​ക്കി. വി​വാ​ഹ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലു​ള്ള ത​ന്‍റെ അ​ഭി​പ്രാ​യ​വും ഹ​ണി അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി.

വ​ര്‍​ഷ​ങ്ങ​ളാ​യി അ​ച്ഛ​നും അ​മ്മ​യും എ​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് പ​റ​യാ​റു​ണ്ട്. എ​നി​ക്കൊ​രു ബ​ന്ധ​മെ​ന്ന് പ​റ​യു​മ്പോ​ള്‍ അ​ത് സ്വാ​ഭാ​വി​ക​മാ​യ രീ​തി​യി​ല്‍ വി​വാ​ഹ​ത്തി​ലേ​ക്ക് എ​ത്ത​ണ​മെ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം.

അ​റേ​ഞ്ച്ഡ് മ്യാ​രേ​ജ് എ​ന്ന​ത് മ​ന​സ് കൊ​ണ്ട് അം​ഗീ​ക​രി​ക്കാ​ന്‍ പ​റ്റി​യി​ട്ടി​ല്ല. ഒ​ര​ളെ നി​ര്‍​ബ​ന്ധി​ച്ച് അ​തി​ലേ​ക്ക് കൊ​ണ്ട് വ​രി​ക​യ​ല്ലേ ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​ത്. ഒ​രു പ​രി​ച​യ​വു​മി​ല്ലാ​ത്ത ഒ​രാ​ളെ വി​വാ​ഹം ക​ഴി​ക്കു​ന്നു. പി​ന്നീ​ട് അ​യാ​ളെ ഇ​ഷ്ട​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്നു.

സ്‌​നേ​ഹം, പ്ര​ണ​യം, എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ല്‍ അ​ത് സം​ഭ​വി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. പ​ക്ഷേ അ​ത്ത​ര​മൊ​രു ഓ​പ്ഷ​ന്‍ എ​നി​ക്കി​പ്പോ​ഴി​ല്ല. അ​ത്ര പെ​ട്ടെ​ന്ന് ഒ​രാ​ളെ വി​ശ്വ​സി​ക്കാ​ന്‍ പ്ര​യാ​സ​മാ​ണ്.

മാ​ത്ര​മ​ല്ല ന​ല്ലൊ​രു സൗ​ഹൃ​ദം ഉ​ണ്ടാ​ക്കി എ​ടു​ക്കാ​ന്‍പോ​ലും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് എ​നി​ക്ക്. അ​തു​കൊ​ണ്ടാ​ണ് ഇ​തു​വ​രെ ഒ​രു റി​ലേ​ഷ​ന്‍​ഷി​പ്പി​ലേ​ക്ക് താ​ന്‍ എ​ത്താ​ത്ത​ത്. എ​ന്നെ​ങ്കി​ലും ഞാ​ന​തി​ലേ​ക്ക് എ​ത്തി​യേ​ക്കാം.

പെ​ട്ടെ​ന്ന് ആ​ത്മ​വി​ശ്വാ​സം ഇ​ല്ലാ​താ​കു​ന്ന ആ​ളാ​ണ് ഞാ​ന്‍. പ​ക്ഷേ അ​ത് പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ട് പോ​കാ​ന്‍ എ​നി​ക്ക് പ​റ്റും. ഞാ​ന്‍ എ​ന്നെ ത​ന്നെ ബൂ​സ്റ്റ് ചെ​യ്താ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

പ​ല​പ്പോ​ഴും ക​ഥാ​പാ​ത്ര​ങ്ങ​ള്‍ കി​ട്ടു​മ്പോ​ള്‍ ഞാ​നി​ത് ചെ​യ്താ​ല്‍ ശ​രി​യാ​കു​മോ എ​ന്ന തോ​ന്ന​ലു​ണ്ടാ​കും. പ​ക്ഷേ എ​നി​ക്കി​ത് പ​റ്റു​മെ​ന്ന് സ്വ​യം പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ക്കും.

ഒ​റ്റ​യ​ടി​ക്ക് ഒ​രു ക​ഥ കേ​ട്ട് ഇ​തെ​നി​ക്ക് പ​റ്റു​മെ​ന്ന് പ​റ​യാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം ഇ​പ്പോ​ഴു​മി​ല്ല. ഈ ​സം​ഘ​ര്‍​ഷം എ​പ്പോ​ഴും മ​ന​സി​ല്‍ ന​ട​ന്ന് കൊ​ണ്ടി​രി​ക്കും.

അ​തു​പോ​ലെ നോ ​പ​റ​യു​ന്ന​തും അ​ത്ര എ​ളു​പ്പ​മ​ല്ല. ന​മു​ക്ക് നോ​ക്കാം, ആ​ലോ​ചി​ക്ക​ട്ടെ എ​ന്നൊ​ക്കെ​യേ പ​റ​യാ​ന്‍ പ​റ്റൂ. അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ട് പെ​ട്ട് പോ​യ സാ​ഹ​ച​ര്യ​ങ്ങ​ളും എ​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യി​ട്ടു​ണ്ട്- ഹ​ണി റോ​സ് പ​റ​യു​ന്നു.

Related posts

Leave a Comment