സി​നി​മ ഷൂ​ട്ടിം​ഗ് കാ​ണാ​ൻ പോ​യ​താ​ണ് ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത്: തു​റ​ന്ന് പ​റ​ച്ചി​ലു​മാ​യി ഹ​ണി റോ​സ്

ആ​ദ്യ​മാ​യി സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച ക​ഥ പ​റ​ഞ്ഞ് ന​ടി ഹ​ണി റോ​സ്. വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത മീ​ര​യു​ടെ ദുഃ​ഖം, മു​ത്തു​വി​ന്‍റെ സ്വ​പ്നം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് കാ​ണാ​ൻ പോ​യ​താ​ണ് ത​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​തെ​ന്ന് ഹ​ണി റോ​സ് പ​റ​യു​ന്നു. പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ​പ്പോ​ൾ വി​ന​യ​ന്‍റെ ത​ന്നെ ബോ​യ്ഫ്ര​ണ്ട് എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചെ​ന്നും അ​ത് ജീ​വി​ത​ത്തി​ൽ പു​തി​യ തു​ട​ക്ക​ത്തി​ന് വ​ഴി​തെ​ളി​ച്ചെ​ന്നും ഹ​ണി റോ​സ് പ​റ​യു​ന്നു. താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ യു​ട്യൂ​ബ് ചാ​ന​ലി​ൽ ന​ട​ൻ ബാ​ബു​രാ​ജി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ആ​ദ്യ സി​നി​മാ​നു​ഭ​വ​ത്തെ​പ്പ​റ്റി ഹ​ണി റോ​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

വി​ന​യ​ൻ സാ​റി​ന്‍റെ മീ​ര​യു​ടെ ദുഃ​ഖം മു​ത്തു​വി​ന്‍റെ സ്വ​പ്നം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ട് തൊ​ടു​പു​ഴ മൂ​ല​മ​റ്റം ഏ​രി​യ​യി​ൽ ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഞ​ങ്ങ​ൾ ഷൂ​ട്ടിംഗ് കാ​ണാ​ൻ പോ​യി. ഞ​ങ്ങ​ളു​ടെ ഒ​രു ക​മ്പ​നി ബി​സി​ന​സ് ഉ​ണ്ട്. അ​വി​ടെ വ​ർ​ക്ക് ചെ​യ്യു​ന്ന സ്റ്റാ​ഫ് ചേ​ച്ചി​മാ​രു​ടെ വീ​ട്ടി​ലാ​ണ് ഷൂ​ട്ട് ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​ത്. അ​പ്പോ​ള്‍ ആ ​സി​നി​മ​യു​ടെ ഏ​തോ ക​ൺ​ട്രോ​ള​റോ മ​റ്റോ ഒ​രു ചേ​ട്ട​ൻ എ​ന്നോ​ട് ചോ​ദി​ച്ചു, കാ​ണാ​ൻ കു​ഴ​പ്പ​മൊ​ന്നും ഇ​ല്ല​ല്ലോ സി​നി​മ​യി​ലൊ​ക്കെ അ​ഭി​ന​യി​ക്കാ​ൻ താ​ത്​പ​ര്യം ഉ​ണ്ടോ മോ​ൾ​ക്ക് എ​ന്ന്.

ഇ​തൊ​രു നാ​ട്ടി​ൻ​പു​റം അ​ല്ലേ, അ​വി​ടെ കൂ​ടി നി​ൽ​ക്കു​ന്ന ആ​ളു​ക​ളെ​ല്ലാം ഇ​തു കേ​ട്ടു പി​ന്നെ ന്യൂ​സ് പ​ട​ർ​ന്നു. അ​ങ്ങ​നെ ഒ​ക്കെ ആ​യ​പ്പോ​ൾ എ​നി​ക്കും ഒ​രു ആ​ഗ്ര​ഹം, ഒ​ന്ന് അ​ഭി​ന​യി​ച്ചു നോ​ക്കി​യാ​ലോ. ഞ​ങ്ങ​ൾ അ​തി​നു ശേ​ഷം വി​ന​യ​ൻ സാ​റി​നെ പോ​യി ക​ണ്ടു. അ​പ്പോ​ൾ സ​ർ പ​റ​ഞ്ഞു ഒ​രു പ്ല​സ് ടു ​ഒ​ക്കെ ആ​വ​ട്ടെ ഇ​പ്പൊ കൊ​ച്ച​ല്ലേ. അ​ന്ന് ഞാ​ൻ ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നെ ഈ ​ന്യൂ​സ് തേ​ഞ്ഞു​മാ​ഞ്ഞു പോ​യി. ആ​ളു​ക​ൾ​ക്ക് വി​ശ്വാ​സ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു, സ​ത്യ​ത്തി​ൽ എ​നി​ക്കുപോ​ലും ഇ​ല്ലാ​യി​രു​ന്നു. പ​ക്ഷേ അ​തൊ​രു നി​മി​ത്ത​മാ​യി. അ​തി​നു ശേ​ഷം പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞു നി​ൽ​ക്കു​മ്പോ​ഴാ​ണ് ബോ​യ്ഫ്ര​ണ്ടി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. മ​ണി​ക്കു​ട്ട​ൻ ആ​യി​രു​ന്നു അ​തി​ൽ നാ​യ​ക​ൻ.

ആ​ദ്യ​ത്തെ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​പ്പോ ഭ​യ​ങ്ക​ര എ​ക്സൈ​റ്റ്മെ​ന്‍റ് ആ​യി​രു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ൽ ആ​യി​രു​ന്നു ഷൂ​ട്ടി​ംഗ്. അ​തി​ന്‍റെ കോ​റി​ഡോ​റി​ൽ കൂ​ടി ഇ​ങ്ങ​നെ ഓ​ടി വ​രു​ന്ന​തും ഞാ​ൻ ആ​രെ​യൊ​ക്കെ​യോ ത​ട്ടി നി​ല​ത്തു​രു​ണ്ട് വീ​ഴു​മ്പോ​ൾ എ​ല്ലാ​വ​രും ചി​രി​ക്കു​ന്ന​തും ഒ​ക്കെ ഇ​പ്പോ​ഴും ഓ​ർ​മ​യു​ണ്ട്. ആ​ദ്യ​ത്തെ ഡ​യ​ലോ​ഗ് വ​ലി​യ കു​ഴ​പ്പ​മി​ല്ലാ​തെ ശ​രി​യാ​യി. പ​ക്ഷേ ക​ര​ഞ്ഞു​കൊ​ണ്ട് ഭ​യ​ങ്ക​ര ഇ​മോ​ഷ​ന​ൽ ആ​യി പ​റ​യു​ന്ന ഒ​രു ഡ​യ​ലോ​ഗ് ഉ​ണ്ടാ​യി​രു​ന്നു.

അ​ത് പ​റ​യാ​ൻ കു​റ​ച്ച് ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. വി​ന​യ​ൻ സ​ർ ന​മ്മ​ളെ മാ​ത്രം ഫോ​ക്ക​സ് ചെ​യ്യു​ന്ന ക്ലോ​സ് ഷോ​ട്ട് വ​യ്ക്കു​ന്ന സ​മ​യ​ത്തൊ​ന്നും വ​ഴ​ക്കൊ​ന്നും പ​റ​യി​ല്ല. പ​ക്ഷേ ഒ​രു വ​ലി​യ ഗ്രൂ​പ്പ് ഒ​ക്കെ ആ​യി, എ​ല്ലാ ഓ​ഡി​യ​ൻ​സും ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളും പി​ള്ളേ​രും ഒ​ക്കെ ഉ​ള്ള ഒ​രു വൈ​ഡ് ഷോ​ട്ട് എ​ടു​ക്കു​ന്ന സ​മ​യ​ത്ത് സ​ർ ഇ​ങ്ങ​നെ അ​വി​ടു​ന്ന് ദൂ​രെ നി​ന്ന് കു​റെ ആ​ളു​ക​ളെ ചീ​ത്ത വി​ളി​ച്ച്, ചീ​ത്ത വി​ളി​ച്ച് വ​ന്ന​പ്പോ​ൾ പ​റ​ഞ്ഞു ഇ​ങ്ങ​നെ പ​ഴം വി​ഴു​ങ്ങി​യ പോ​ലെ നി​ന്നാ​ൽ മ​തി​യോ? എ​ന്ന്.

പി​ന്നെ വ​ഴ​ക്കൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. പ്ര​സ​ന്ന മാ​സ്റ്റ​ർ ആ​യി​രു​ന്നു ആ​ദ്യ​ത്തെ ഡാ​ൻ​സ് മാ​സ്റ്റ​ർ. മ​ണി​ക്കു​ട്ട​ൻ ആ​ണെ​ങ്കി​ൽ എ​ല്ലാം തി​ക​ഞ്ഞി​ട്ടു​ള്ള ഒ​രു ഹീ​റോ ആ​യി​രു​ന്നു. ഡാ​ൻ​സ്, ഫൈ​റ്റ് എ​ല്ലാ​ത്തി​ലും പു​ള്ളി പെ​ർ​ഫെ​ക്റ്റാ​ണ്. എ​നി​ക്കാ​ണെ​ങ്കി​ൽ ഒ​രു കാ​ലു മു​ന്നോ​ട്ട് എ​ടു​ത്തു വ​യ്ക്കാ​ൻ പ​റ​ഞ്ഞാ​ൽ പോ​ലും അ​റി​യി​ല്ല. മാ​സ്റ്റ​റി​ന്‍റെ അ​സി​സ്റ്റ​ന്‍റ് ഒ​രു​പാ​ട് വ​ഴ​ക്ക് പ​റ​ഞ്ഞി​ട്ടു​ണ്ട്. ഞാ​ൻ കു​റ​ച്ച് ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ് പ​ഠി​ച്ചി​ട്ടു​ണ്ട്. ഇ​ത് ഫാ​സ്റ്റ് ന​മ്പ​ർ ആ​യി​രു​ന്നു. അ​ന്ന് വീ​ട്ടു​കാ​രു​ടെ നി​ർ​ബ​ന്ധ​ത്തി​ലാ​ണ് പോ​യി ഭ​ര​ത​നാ​ട്യം പ​ഠി​ച്ച​ത്. പ​ക്ഷേ ഇ​പ്പോ​ൾ എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ട് ന​ന്നാ​യി പ​ഠി​ച്ച് എ​വി​ടെ​യെ​ങ്കി​ലും ഡാ​ൻ​സ് പെ​ർ​ഫോ​മ​ൻ​സ് ചെ​യ്യ​ണം എ​ന്ന്- ഹ​ണി റോ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment