വിവാഹം ഉണ്ടാവട്ടെ, ഭാവിയിൽ ഉണ്ടാവട്ടെ, അമ്മയ്ക്ക് ഭയങ്കര ആഗ്രഹമാണ്. എന്നെ സംബന്ധിച്ച് നല്ലൊരാൾ ജീവിതത്തിലേക്ക് വരുന്നതിൽ സന്തോഷമേ ഉള്ളൂ, പക്ഷെ ആ നല്ലൊരാളിലാണ് സന്തോഷം കിടക്കുന്നത് മുഴുവൻ എന്ന് ഹണി റോസ്. എങ്ങനെ നല്ലൊരാളെ കണ്ടെത്തുമെന്നതാണ് ചോദ്യം. ബുദ്ധിമുട്ടിക്കുന്ന, ഒരു ടോക്സിക് ബന്ധത്തിൽ തുടർന്ന് പോകാൻ പറ്റുന്നൊരാളെ അല്ല ഞാൻ.
എനിക്ക് എന്റെ സ്വഭാവം നന്നായി അറിയാം. ഏറ്റവും സന്തോഷവും സമാധാനവും രുന്ന ലൈറ്റ് വെയ്റ്റഡ് ആയിട്ടുള്ള വളരെ തുറന്ന മനസുള്ള ആളെ മാത്രമേ എനിക്ക് ജീവിത്തിലേക്ക് സ്വീകരിക്കാൻ പറ്റൂ. ഇതുവരെ ജീവിതത്തിൽ അങ്ങനെയൊരാൾ ഇല്ല. അങ്ങനെയൊരാളെ കണ്ട്, ഇയാളാണ് എന്റെ ജീവിതത്തിലേക്ക് വരേണ്ടതെന്ന് നൂറ് ശതമാനം ബോധ്യപ്പെട്ടാലെ നോക്കുകയുള്ളൂ.
ജീവിതത്തിൽ പ്രണയം ഉണ്ടായിട്ടുണ്ട്. അതിന്റെ വിരഹം അനുഭവിച്ചിട്ടുണ്ട്. വളരെ ജെനുവിനായിട്ടുള്ള, സിമ്പിളായിട്ടുള്ള വ്യക്തിയായിരിക്കണം. വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള വ്യക്തിയുമായൊരു ജീവിതം ചിന്തിക്കാൻ പോലും പറ്റില്ല. നമ്മുടെ ബിപി കൂട്ടുന്ന ആളെ ജീവിതത്തിലേക്ക് എടുക്കാനാകില്ല. ഞാൻ സമാധാനം വളരെ അധികം ഇഷ്ടപ്പെടുന്ന ആളാണ്. മലയാളി ആണുങ്ങൾ ഹിപ്പോക്രാറ്റ്സ് ആണെന്ന് കരുതുന്നില്ല. എന്റെ പാട്ണർ മലയാളി ആണെന്ന നിർബന്ധവും എനിക്കില്ല എന്ന് ഹണി റോസ്.