എ​ച്ച്ആ​ർ​വി: നി​ർ​മാ​താ​വി​ന്‍റെ മേ​ല​ങ്കി അ​ണി​യാ​ൻ ഹ​ണി​റോ​സ്

ബോ​യ് ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ര​ങ്ങേ​റി മ​ല​യാ​ള സി​നി​മ​യി​ലെ മി​ന്നും​താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് ഹ​ണി റോ​സ്. ഇ​തി​നോ​ട​കം മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​യ ഹ​ണി ഇ​താ പു​തി​യ റോ​ളി​ൽ എ​ത്താ​ൻ പോ​കു​ന്നു. നി​ർ​മാ​താ​വി​ന്‍റെ മേ​ല​ങ്കി അ​ണി​യാ​നാ​ണ് താ​രം ഒ​രു​ങ്ങു​ന്ന​ത്.

പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഹ​ണി റോ​സ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ ന​ട​ത്തി. എ​ച്ച്ആ​ർ​വി (ഹ​ണി റോ​സ് വ​ർ​ഗീ​സ്) എ​ന്നാ​ണ് ക​മ്പ​നി​യു​ടെ പേ​ര്. ക​മ്പ​നി​യു​ടെ ലോ​ഗോ​യും ഹ​ണി പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.
പു​തി​യ സം​രം​ഭ​ത്തെ​ക്കു​റി​ച്ച് ഹ​ണി റോ​സി​ന്‍റെ വാ​ക്കു​ക​ൾ.

സി​നി​മ എ​ന്ന​ത് പ​ല​രു​ടെ​യും സ്വ​പ്‌​ന​വും ഫാ​ന്‍റ​സി​യും അ​ഭി​ലാ​ഷ​വു​മാ​ണ്. ഏ​ക​ദേ​ശം 20 വ​ർ​ഷ​മാ​യി ഈ ​ഇ​ൻ​ഡ​സ്‌​ട്രി​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​ത് ഒ​രു അ​നു​ഗ്ര​ഹ​മാ​യി എ​നി​ക്ക് തോ​ന്നു​ന്നു. എ​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ (ഒ​പ്പം അ​ധ്യാ​പ​ക ദി​ന​ത്തി​ലും) ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി​യോ​ടെ എ​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ ഹ​ണി റോ​സ് വ​ർ​ഗീ​സ് (എ​ച്ച്ആ​ർ​വി) പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ലോ​ഗോ അ​നാ​ച്ഛാ​ദ​നം ചെ​യ്യാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

സി​നി​മ പ്രേ​മി​ക​ളി​ൽനി​ന്ന് എ​നി​ക്ക് ല​ഭി​ച്ച സ്നേ​ഹ​ത്തെ ഞാ​ൻ എ​ല്ലാ​യ്പ്പോ​ഴും വി​ന​യ​ത്തോ​ടെ​യാ​ണ് ക​ണ്ടി​ട്ടു​ള്ള​ത്. അ​തെ​നി​ക്ക് അ​തി​ശ​യ​ക​ര​മാ​യ ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി. ഈ ​പി​ന്തു​ണ തു​ട​ർ​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് ഞാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ക​യും പ്ര​തീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു.

എ​ന്‍റെ യാ​ത്ര​യി​ൽ എ​ന്നെ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​യാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. എ​ച്ച്ആ​ർ​വി പ്രൊ​ഡ​ക്ഷ​ൻ​സി​ലൂ​ടെ മി​ക​ച്ച പ്ര​തി​ഭ​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ക​യും ന​മ്മു​ടെ സി​നി​മ​യെ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന , പു​തി​യ​തും ര​സ​ക​ര​വും അ​തി​ശ​യി​പ്പി​ക്കു​ന്ന​തു​മാ​യ ക​ഥ​ക​ൾ പ​റ​യു​ക എ​ന്ന​താ​ണ് എ​ന്‍റെ ആ​ഗ്ര​ഹ​വും പ്ര​തീ​ക്ഷ​യും- ഹ​ണി റോ​സ് പ​റ​യു​ന്നു.

Related posts

Leave a Comment