മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നടി ഹണി റോസ്. അഭിനേത്രി എന്നതിനൊപ്പം സോഷ്യൽ മീഡിയ സെൻസേഷനായാണ് ഹണിയെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്.
സോഷ്യൽ മീഡിയയിൽ സജീവമായ ഹണിയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്. അതേസമയം നിരവധി വിമർശനങ്ങളും പരിഹാസങ്ങളുമെല്ലാം താരത്തിന് കേൾക്കേണ്ടി വരാറുണ്ട്. എന്നാൽ അതിനെയൊന്നും ഹണി കാര്യമാക്കാറില്ല.
ഇപ്പോള്‍ പുതിയ ചിത്രം റേച്ചലിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരം. എബ്രിഡ് ഷൈന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഹണി എത്തുന്നത്.
പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഹണി റോസിന്റെ ലുക്കുമെല്ലാം വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ റേച്ചലുമായി ബന്ധപ്പെട്ട പുതിയൊരു സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് ഹണി റോസ്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഹണി റോസ് സന്തോഷം അറിയിച്ചത്.
18 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് വനിത സംവിധായികയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എന്നാണ് താരം കുറിച്ചത്.
ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായികയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ്.
റേച്ചലിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. കഴിഞ്ഞ 30 ദിവസം എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമായിരുന്നു.
ഈ പാന്‍ ഇന്ത്യന്‍ പ്രൊജക്റ്റിലെ റേച്ചൽ എന്ന കഥാപാത്രമായി മാറുക എന്നത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. നടി എന്ന നിലിയിലുള്ള എന്റെ 18 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഊര്‍ജസ്വലയായ വനിതാ സംവിധായികയ്ക്കൊപ്പം വര്‍ക്ക് ചെയ്യുന്നത്.
റേച്ചല്‍ എന്ന കഥാപാത്രത്തെ ആനന്ദിനി ബാല കൂടുതല്‍ മികച്ചതാക്കി. നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് സുഹൃത്തേ.
പ്രമുഖ സംവിധായകന് എബ്രിഡ് ഷൈനിന്റെ ആശയവും ഉപദേശവുമില്ലായിരുന്നെങ്കില് ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു.
റേച്ചലിനെ ലോകത്തിന് സമ്മാനിച്ചതിന് നന്ദി- ഹണി റോസ് കുറിച്ചു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ള മറ്റു അഭിനേതാക്കൾക്കും ഹണി റോസ് നന്ദി പറയുന്നുണ്ട്. ഓരോരുത്തരുടെയും പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ഹണി നന്ദി പറഞ്ഞത്.