സാരിയിൽ ഞാൻ സുന്ദരിയാണെന്ന് പറയുന്നവരുണ്ട്. പക്ഷേ എനിക്ക് സാരി ഉടുക്കുന്നത് അത്ര ഇഷ്ടമല്ല.
രാവിലെ മുതൽ വൈകിട്ടു വരെ സാരിയുടുത്തു നടക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സിനിമയിൽ സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേ എന്നു പ്രാർഥിക്കാറുണ്ട്.
ഗൗൺ ഇഷ്ടമാണ്. കുറെ നാൾ ഗൗൺ ആയിരുന്നു വേഷം. ബോറടിച്ചപ്പോൾ അതു മാറ്റി. ജീൻസ് അധികം ധരിക്കാറില്ലായിരുന്നു.
അടുത്തിടെ പാന്റ്സ് ധരിച്ചു തുടങ്ങി. ജീൻസിനെക്കാൾ പാന്റ്സ് ആണ് എനിക്ക് കൂടുതൽ കംഫർട്ടബിൾ. ഞാൻ കൂടുതൽ ശ്രദ്ധ കൊടുക്കാറുള്ളതും വസ്ത്രത്തിലാണ്.
അതിനനുസരിച്ചുള്ള ആഭരണങ്ങളും ഷൂസും എല്ലാം വാങ്ങും. ചിലർ കേർട്ട്സി എന്ന നിലയിൽ വസ്ത്രങ്ങൾ തരാൻ സന്നദ്ധത അറിയിക്കുമെങ്കിലും വാങ്ങാറില്ല.
എന്റെ വസ്ത്രങ്ങളിൽ കൂടുതലും ഞാൻ പണം കൊടുത്തു വാങ്ങിയവയാണ്. ഷിബു എന്ന എന്റെ കോസ്റ്റ്യൂമർ, ആവശ്യപ്പെടുന്ന മോഡലിലുള്ള വസ്ത്രം മനോഹരമായി ചെയ്തു തരും.
എനിക്ക് വസ്ത്രം ഡിസൈൻ ചെയ്യാൻ ഇപ്പോൾ ഒരു ടീം തന്നെ ഉണ്ട്. -ഹണി റോസ്