കണ്ണൂർ: ഹണിട്രാപ് വഴി അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന ബിൽഡറുടെ പരാതിയിൽ കോടതി നിർദേശപ്രകാരം കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
യോഗശാലയ്ക്കടുത്തുള്ള ബിൽഡർ കൃഷ്ണമൂർത്തിയുടെ പരാതിയിലാണ് തലശേരി സ്വദേശിനിക്കെതിരേ കേസെടുത്തത്.
2015 നും 2019 നും ഇടയിൽ രാഷ്ട്രീയബന്ധം ഉപയോഗിച്ച് നികുതിയിളവ് വാങ്ങിത്തരാമെന്നു പറഞ്ഞ് യുവതി തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയതായും അവിടെ താമസിച്ചതായും പരാതിയിൽ പറയുന്നു.
ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്ന് ഭീഷണിപ്പെടുത്തി 50.72 ലക്ഷം രൂപ തട്ടിയെടുത്തതായും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു. കൃഷ്ണമൂർത്തിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി.