ഹോങ്കോംഗ്: ജനാധിപത്യവാദികൾക്കെതിരായ കേസിൽ 14 പേർ കുറ്റക്കാരാണെന്നു ഹോങ്കോംഗ് കോടതി ഇന്നലെ വിധിച്ചു. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കുറ്റം തെളിഞ്ഞുവെന്നാണു കോടതി പറഞ്ഞത്. ശിക്ഷ പിന്നീട് വിധിക്കും.
ഹോങ്കോംഗിനെ വരുതിയിലാക്കാൻ 2020ൽ ചൈന കൊണ്ടുവന്ന ദേശീയസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളാക്കപ്പെട്ട 47 പേരിൽ ഉൾപ്പെട്ടവരാണിവർ. 31 പേർ കുറ്റം സമ്മതിച്ചു. രണ്ടു പേരെ കോടതി വെറുതേ വിട്ടു.
ഇന്നലെ കുറ്റക്കാരെന്നു കണ്ടെത്തപ്പെട്ടവരിൽ മുൻ നിയമസഭാംഗങ്ങളും ഉൾപ്പെടുന്നു. 2021ൽ വിചാരണ തുടങ്ങിയതു മുതൽ പ്രതികളിൽ ഭൂരിഭാഗവും ജയിലിലാണ്.