സാധാരണയായി ഹോട്ട് ലിപ്സ് പ്ലാന്റ് അല്ലെങ്കിൽ ഹുക്കേഴ്സ് ലിപ്സ് പ്ലാന്റ് എന്ന് അറിയപ്പെടുന്ന ചെടി ഉഷ്ണമേഖലാ സസ്യജാലങ്ങളിൽ ശ്രദ്ധേയമായ ബൊട്ടാണിക്കൽ അത്ഭുതമായി നിലകൊള്ളുന്നു. ഈ ചെടിയെ സവിശേഷമാക്കുന്നത് ബ്രാക്ട്സ് എന്ന പ്രത്യേക ഇലകളാണ്.
മനുഷ്യന്റെ ചുണ്ടുകൾക്ക് സമാനമായ തിളങ്ങുന്ന, ചുവന്ന, മാംസളമായ ചുണ്ടുകൾ പോലെയാണ് ഈ ബ്രാക്റ്റുകൾ കാണപ്പെടുന്നത്. ഹമ്മിംഗ് ബേർഡ്സ്, ചിത്രശലഭങ്ങൾ തുടങ്ങിയവയെ ആകർഷിക്കാൻ ഈ കണ്ണഞ്ചിപ്പിക്കുന്ന ഭാഗം സഹായകമാണ്.
ബ്രക്റ്റുകളുടെ തിളക്കമുള്ള നിറം അവയെ പഴുത്ത പഴങ്ങൾ പോലെയാക്കുന്നു. ഇത് ഹമ്മിംഗ് ബേർഡുകളും ചിത്രശലഭങ്ങളും പോലെയുള്ള പരാഗണകാരികളെ ആകർഷിക്കുന്നു. യഥാർഥ പൂക്കൾ ചെറുതും നക്ഷത്രങ്ങളുടെ ആകൃതിയിലുള്ളതുമാണെങ്കിലും, അവ അതിശയകരമായ ബ്രാക്റ്റുകളെപ്പോലെ ശ്രദ്ധ ആകർഷിക്കുന്നില്ല.
മധ്യ അമേരിക്കയിലെ ആളുകൾ കുടുംബത്തിനും സുഹൃത്തുക്കൾക്കും അവരുടെ സ്നേഹം പ്രകടിപ്പിക്കാൻ ഈ ചെടി സമ്മാനിക്കുന്നു. പ്രത്യേകിച്ച് വാലന്റൈൻസ് ദിനത്തിൽ. ഇതിന്റെ പുറംതൊലിയും ഇലകളും നിരവധി രോഗങ്ങൾക്ക് ചികിത്സിക്കാൻ പ്രദേശവാസികൾ ഉപയോഗിക്കാറുണ്ട്.
എന്നാൽ ഈ ചെടി ക്രമേണ അപ്രത്യക്ഷമാവുകയാണ്. വംശനാശ ഭീഷണി നേരിടുന്നതിന്റെ പ്രധാന കാരണം വനനശീകരണവും കാലാവസ്ഥാ വ്യതിയാനവുമാണ്. അതിനാൽ, ചെടിയുടെ നിലനിൽപ്പ് ഉറപ്പാക്കാൻ പ്രത്യേക പരിചരണവും സംരക്ഷണവും നൽകേണ്ടത് നിർണായകമാണ്.