വാഷിംഗ്ടണ്‍: അന്താരാഷ്ട്ര കപ്പൽപ്പാതയിൽ യെമനിലെ ഹൂതികൾ ആക്രമണം തുടർന്നാൽ ഇറാൻ കനത്ത പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഹൂതികൾ ചരക്കുകപ്പലുകൾക്കുനേരേ ഉതിർക്കുന്ന ഓരോ വെടിയുണ്ടയ്ക്കും ഇറാൻ ഉത്തരവാദിയായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഹൂതികള്‍ക്കെതിരേ ശക്തമായ നടപടികള്‍ ആരംഭിക്കാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
അതേസമയം, യെമനിൽ വ്യോമസേനാ മുപ്പതു ഹൂതി കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തതായി അമേരിക്ക അറിയിച്ചു. ഇതിനിടെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്കുനേരേ വീണ്ടും ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎസ്എസ് ഹാരി എസ്. ട്രൂമാൻ കപ്പലിനെ ആക്രമിച്ചു എന്നാണ് ഹൂതികളുടെ അവകാശവാദം.