ഹൂ​തി​ക​ളു​ടെ തു​റ​മു​ഖ​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം: 4 മ​ര​ണം, 29 പേ​ർ​ക്ക് പ​രി​ക്ക്; നെ​ത​ന്യാ​ഹു​വു​മാ​യി സം​സാ​രി​ക്കു​മെ​ന്നു ബൈ​ഡ​ൻ

ടെ​ൽ അ​വീ​വ്: ലെ​ബ​ന​നി​ലെ ഹി​സ്ബു​ള്ള​യ്ക്ക് പി​ന്നാ​ലെ യെ​മ​നി​ലെ ഹൂ​തി വി​മ​ത​രെ ല​ക്ഷ്യ​മി​ട്ട് ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​ണ്ണ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ളും ഇ​റാ​ന്‍റെ ആ​യു​ധ​ങ്ങ​ളും ക​ട​ത്താ​ൻ ഹൂ​തി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന തു​റ​മു​ഖ​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​സ്ര​യേ​ൽ സേ​ന​യു​ടെ ആ​ക്ര​മ​ണം.

ഫൈ​റ്റ​ർ ജെ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു. ഇ​സ്ര​യേ​ൽ സേ​ന​യ്ക്ക് ഒ​രു ല​ക്ഷ്യ​വും വി​ദൂ​ര​മ​ല്ലെ​ന്നു പ്ര​തി​രോ​ധ മ​ന്ത്രി യോ​വ് ഗാ​ല​ന്‍റ് വ്യ​ക്ത​മാ​ക്കി. ഹി​സ്ബു​ള്ള നേ​താ​വാ​യ ഹ​സ​ൻ ന​സ​റു​ള്ള​യെ വ​ധി​ച്ച​തി​ന് പി​ന്നാ​ലെ ഹൂ​തി​ക​ൾ ഇ​സ്ര​യേ​ലി​നെ ല​ക്ഷ്യ​മാ​ക്കി ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും വി​ക്ഷേ​പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ഇ​ന്നു പു​ല​ർ​ച്ചെ ലെ​ബ​ന​നി​ലെ ബെ​യ്റൂ​ട്ടി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു. കോ​ല ജി​ല്ല​യി​ലെ ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ബെ​യ്റൂ​ട്ടി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ലെ​ബ​ന​നി​ൽ നിന്ന് പ​ലാ​യ​നം ചെ​യ്ത​വ​രു​ടെ എണ്ണം അ​ൻ​പ​തി​നാ​യി​രം ക​ട​ന്നു.

സം​ഘ​ർ​ഷം മൂ​ർ​ച്ഛി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി താ​ൻ സം​സാ​രി​ക്കു​മെ​ന്നും മി​ഡി​ൽ ഈ​സ്റ്റി​ലെ സ​മ്പൂ​ർ​ണ യു​ദ്ധം ഒ​ഴി​വാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment