ഇസ്രായേലിനെതിരെയുള്ള യുദ്ധത്തിന് യെമനിലെ ഹൂതി സൈന്യവും. ഇസ്രായേലില്‍ നിന്നുള്ള കപ്പല്‍ ചെങ്കടല്‍ തീരത്ത് വെച്ച് കഴിഞ്ഞ ദിവസം ഹൂതികള്‍ പിടിച്ചെടുത്തിരുന്നു.ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. ഇന്ത്യയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലാണ് യെമനിലെ ഹൂതികള്‍ പിടിച്ചെടുത്തത്.
ഹെലികോപ്ടറില്‍ വന്നിറങ്ങിയ ഹൂത്തി വിമതര്‍ തോക്കുമായി ഇസ്രായേൽ കപ്പലായ ഗ്യാലക്സി ലീഡറിന്റെ ഡെക്കിലേക്ക് തോക്കുമായി ഇറങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഹെലികോപ്ടറില്‍ പലസ്തീന് പതാകയുമുണ്ടായിരുന്നു. കപ്പലിലേക്കിറങ്ങിയ ഇവര്‍ തോക്കുചൂണ്ടി കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
ഇറാൻ പിന്തുണയുള്ള സംഘം കപ്പൽ പിടിച്ചെടുക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തു വരുന്നത്. സ്പീഡ് ബോട്ടിലും മറ്റുമായി ഹൂത്തികള്‍ കപ്പലിലേക്ക് എത്തിയിരുന്നു.
ഇസ്രായേലി കപ്പലുകൾ ചെങ്കടലിലോ, ഞങ്ങള്‍ എത്തിപ്പെടാന്‍ സാധിക്കുന്നിടത്തോ എത്തിയാൽ അവ പിടിച്ചെടുക്കാന്‍ ഞങ്ങൾ ഒരു മടിയും കാണിക്കില്ലെന്ന് നേരത്തെ തന്നെ ഹൂതികള്‍ പറഞ്ഞിരുന്നു.
അതേസമയം കപ്പലുമായി യാതൊരു ബന്ധവുമില്ലെന്ന് ഇസ്രായേല്‍ പറഞ്ഞിട്ടുണ്ട്. ഇസ്രായേലിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളുടെ കപ്പലാണിതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.