വാഷിംഗ്ടൺ ഡിസി: യെമൻ തീരത്ത് യുഎസിന്‍റെ നേതൃത്വത്തിലുള്ള സഖ്യസേന ഹൂതി വിമതർ വിക്ഷേപിച്ച നാല് ഡ്രോണുകളും മിസൈലും വെടിവച്ചിട്ടു.
യുഎസ് പതാകയുള്ള ഷിപ്പിംഗ് കപ്പലായ എംവി യോർക്ക്ടൗണിനെ ലക്ഷ്യം വച്ചാണ് മിസൈൽ ആക്രമണം നടത്തിയതെന്നും സംഭവത്തിൽ ആർക്കും പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.
യെമനിലെ ചെങ്കടൽ തീരത്തിന്‍റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂതികൾ നവംബർ മുതൽ കപ്പലുകളെ ലക്ഷ്യമിട്ട് നിരവധി മിസൈലുകളും ഡ്രോൺ ആക്രമണങ്ങളും നടത്തിയിട്ടുണ്ട്.
കപ്പലുകൾക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങളെത്തുടർന്ന്, യുഎസും ബ്രിട്ടീഷ് സേനയും ഹൂതികൾക്കെതിരെ വ്യാപക പ്രത്യാക്രമണങ്ങളും നടത്തിയിരുന്നു.