കുതിരയുടെ തൊഴിയേറ്റ് ബൈക്ക് യാത്രികന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയില്‍

horseഹൈദരാബാദ്: കുതിരയുടെ തൊഴിയേറ്റ് ബൈക്ക് യാത്രികന് അന്ത്യം സംഭവിച്ചു. ഹൈദരാബാദിലെ മെയിലാര്‍ദേവ്പള്ളിയിലിലാണ് സംഭവം നടന്നത്. ഒരു യുവാവ് ഓടിച്ചു കൊണ്ടു പോയ കുതിര സമീപത്തു കൂടി വന്ന ബൈക്കില്‍ തൊഴിക്കുകയായിരുന്നു. തൊഴിയേറ്റ് നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞ് ബൈക്കിലുണ്ടായിരുന്നു രണ്ടുപേരും നിലത്തു വീണു. ബൈക്ക് ഓടിച്ചിരുന്ന ഹമീദ് ഷാ ഖാന്‍(44) തല്‍ക്ഷണം മരിച്ചു. സുഹൃത്തായ  കാസിം ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മരണമടഞ്ഞ ഖാന്റെ കുടുംബത്തിന്റെ പരാതിയില്‍. കുതിരയോടിച്ച സൊഹൈല്‍
എന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരേ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. കുതിരയുടെ തൊഴിയേറ്റ് ഈ വര്‍ഷം മരിക്കുന്ന രണ്ടാമത്തെ  രണ്ടാമത്തെ ആളാണ് ഖാന്‍. മുമ്പ് ഗോല്‍ക്കോണ്ടയില്‍ ഒരു വിവാഹപാര്‍ട്ടിയ്ക്കിടെ കുതിരയുടെ നേരിട്ടുള്ള തൊഴിയേറ്റ് ഒരു യുവാവ് മരിച്ചിരുന്നു. ഈ പ്രദേശത്ത് രാത്രി കാലങ്ങളില്‍ യുവാക്കള്‍ കുതിരയോട്ടം നടത്തുന്നതിനെതിരേ നാട്ടുകാര്‍ മുമ്പ് പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് പല തവണ ഇവിടെയും പരിസരപ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും ആരെയും പിടികൂടിയില്ല.

Related posts