ഭോപ്പാൽ: മധ്യപ്രദേശില്‍ ചികിത്സ കിട്ടാതെ അഞ്ച് വയസുകാരൻ മരിച്ചു. ആശുപത്രിക്ക് മുന്നില്‍ അമ്മയുടെ മടിയില്‍ കിടന്നായിരുന്നു കുട്ടിയുടെ മരണം. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം.
ആശുപത്രിക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍മാര്‍ ആരും കുട്ടിയെ പരിശോധിക്കാനായി എത്തിയില്ല. ഒടുവില്‍ മാതാപിതാക്കള്‍ നോക്കി നില്‍ക്കെ അമ്മയുടെ കൈയില്‍ കിടന്ന് കുഞ്ഞ് മരിക്കുകയായിരുന്നു.
കുഞ്ഞ് മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആശുപത്രിയിലെ ഡോക്ടറോ മെഡിക്കല്‍ ഓഫീസറോ എത്തിയില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.