കോട്ടയം: ഹണിട്രാപ്പ് സംഘം കോട്ടയത്ത് എത്തിയശേഷം കെണിയിൽ വീഴിക്കേണ്ടവരുടെ ലിസ്റ്റുകൾ തയാറാക്കുകയാണ് ആദ്യം ചെയ്തത്. ഈ ലിസ്റ്റിൽ നിരവധി പേരുണ്ടായിരുന്നു.
ചിങ്ങവനം സ്വദേശിയായ വ്യാപാരി, രാഷ്ട്രീയ നേതാവ്, മറ്റൊരു സ്വർണ വ്യാപാരി എന്നിവരെയാണ് ആദ്യഘട്ടത്തിൽ ഫോണ് വിളിച്ചിരുന്നത്.
ചിങ്ങവനം സ്വദേശിയെ മാത്രമേ ഇവർക്കു ഫോണിൽ ബന്ധപ്പെട്ടു വലയിൽ വീഴിക്കാൻ കഴിഞ്ഞുള്ളൂ. രാഷ്ട്രീയ നേതാവും സ്വർണവ്യാപാരിയും ഫോണ് കോളിൽ വീണില്ല.
തട്ടിപ്പ് സംഘത്തിനൊപ്പം കൂടുതൽ സ്ത്രീകൾ ഉൾപ്പെട്ടിട്ടുള്ളതായും പോലീസിനു സൂചനയുണ്ട്. ഇതിനായി പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ഗുണ്ടാസംഘം കൊണ്ടുവരുന്ന പട്ടിക പ്രകാരം കെണിയിൽ കുടുങ്ങേണ്ടവരെ ഫോണ് ചെയ്തിരുന്നത് ഫസീലയാണ്. സുന്ദരമായ ശബ്ദത്തിൽ ഫസീലയുടെ വിളി കേൾക്കുന്പോൾ ഒരു മാതിരിപ്പെട്ടവർ മയങ്ങിപ്പോകും.
ഇത്തരത്തിൽ മയങ്ങുന്ന വ്യവസായികളെ സുമയെ കാണിച്ചാണു പ്രതികൾ മയക്കിയിരുന്നത്. ലോഡ്ജിൽ വിളിച്ചു വരുത്തിയശേഷം സുമയാണു പ്രതിയ്ക്കൊപ്പമിരുന്നു നഗ്നചിത്രത്തിനു പോസ് ചെയ്യുന്നത്.
ഫോണിൽ വിളിക്കുന്നവർ ഏതു മേഖലയുമായി ബന്ധപ്പെട്ടവരാണോ അത്തരം കാര്യങ്ങൾ സംസാരിച്ചായിരിക്കും സൗഹൃദം സ്ഥാപിക്കുന്നത്.
ഒന്നു രണ്ടു തവണ ഫോണ് വിളിച്ചശേഷം തുടർന്നു വാടസ് ആപ്പ് നന്പർ ആവശ്യപ്പെടും. നന്പർ ലഭിച്ചു കഴിഞ്ഞാൽ ചാറ്റിംഗ് തുടങ്ങുകയും ചെയ്യും.