തൃശൂര്‍: കാഴ്ചയില്ലാത്തവര്‍ എങ്ങനെ ലോകം കാണുന്നു എന്നറിയാനും കാഴ്ചയുടെ മഹത്വം പ്രചരിപ്പിക്കാനുമായി തൃശൂര്‍ മലബാര്‍ ഐ ഹോസ്പിറ്റലില്‍ അന്ധതാനഗരി തുറന്നു. കണ്ണുകാണാത്തവര്‍ കണ്ണുകാണുന്നവരെ അന്ധത നഗരിയിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. ശബ്ദത്തിലൂടെയും സ്പര്‍ശത്തിലൂടെയും നഗരിയിലൊരുക്കിയിരിക്കുന്ന കാഴ്ചകള്‍ അറിയാം.
മാര്‍ അപ്രേം മെത്രാപ്പോലീത്ത പ്രദര്‍ശനോദ്ഘാടനം നിര്‍വഹിച്ചു. ഡപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി മുഖ്യപ്രഭാഷണം നടത്തി. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന് അന്ധത നിര്‍മാര്‍ജന പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഐ ഹോസ്പിറ്റല്‍ ഡയറക്്ടര്‍ അബ്്ദുള്സലാം അധ്യക്ഷനായി. തൃശൂര്‍ ലയണ്‍സ് ക്ലബും മലബാര്‍ ഐ ഹോസ്പിറ്റലും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനം 28 വരെ കാണാം.