കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി ആശുപത്രി അടിച്ചു തകർത്തു.
കണ്ണൂർ ചാലാട്, പൊന്നൻപാറ അരയൻ കണ്ടി ഷാജിത്ത്(46) ആണ് അതിക്രമം നടത്തിയത്. ഇന്നലെ രാത്രി 12നാണ് സംഭവം.
കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ ഹാജരായ ഷാജിത്ത് സ്റ്റേഷനിലെ ഗ്രിൽസിൽ തലയിടിച്ച് പൊട്ടിക്കുകയായിരുന്നു. തുടർന്ന് തലയ്ക്ക് മുറിവ് പറ്റിയ ഇയാളെ കൊയിലാണ്ടി പോലീസ് മെഡിക്കൽ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പരിശോധനയ്ക്ക് ശേഷം ഡ്രസിംഗ് റൂമിൽ എത്തിയപ്പോഴാണ് ഇയാൾ വീണ്ടും അക്രമാസക്തനായത്. തല കൊണ്ട് റൂമിലെ ഗ്ലാസുകൾ അടിച്ചു തകർക്കുകയായിരുന്നു. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ഭയചകിതരായി.
പോലീസും സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളെ മെഡിക്കൽ കോളജിളഏക്ക് മാറ്റി. ഇതിനിടെ പോലീസ് സ്റ്റേഷൻ ഡ്രൈവർ പി.ഒ. രമേശന്റെ കൈകൾക്കും പരിക്കേറ്റു.